സംഗീത രാവിന് ഇനി രണ്ട് ദിനങ്ങൾ മാത്രം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്, ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി സ്വന്തമാക്കാം

February 7, 2023

സംഗീതജ്ഞരുടെ പ്രിയപ്പെട്ട ഇടമായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ സംഗീത വിരുന്നൊരുക്കും. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

സംഗീത നിശയ്ക്ക് ഇനി വെറും രണ്ട് നാളുകൾ മാത്രം. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈക്കൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളും ഗായകരും ഒന്നിച്ചെത്തുന്നതിനാൽ സംഗീതാസ്വാദകരും ആവേശത്തിലാണ്. അതുപോലെ തന്നെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ കോണ്ടസ്റ്റുമൊരുക്കിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടിവിയും 24 ന്യൂസും. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ വേദിയിൽ പെർഫോം ചെയ്യുന്ന ഗായകരുടെയോ ബാൻഡിന്റെയോ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനം ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിൽ നൽകിയിരിക്കുന്ന കോണ്ടസ്റ്റ് കാർഡിന് താഴെ കമന്റ്റ് ചെയ്യുക. ഒപ്പം ആരുടെയൊപ്പമാണോ നിങ്ങൾക്ക് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ ആഗ്രഹം അവരെയും കമന്റിനൊപ്പം മെൻഷൻ ചെയ്യുക.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Db night by flowers on february 9