പ്ലാസ്റ്റിക് കവറിൽ മീൻകറി പാകംചെയ്യുന്ന വയോധിക- സത്യമെന്തെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

February 24, 2023

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ പ്ലാസ്റ്റിക് കവറിൽ പാചകം ചെയ്യുന്നതിനെക്കുറിച്ച് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അത്തരത്തിലൊരു വേറിട്ട പാചക വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ ഒരു പ്രായമായ സ്ത്രീ മീൻകറി പാകം ചെയ്യുന്നതായി കാണിക്കുന്നു. പക്ഷേ ചട്ടിയിലോ പാത്രത്തിലോ അല്ല. പകരം അവർ പ്ലാസ്റ്റിക് കവറിൽ പാചകം ചെയ്യുന്നത് കാണാം. വിറക് കൂട്ടി കത്തിച്ച തീയിലാണ് അവർ ഭക്ഷണം പാകം ചെയ്തത്. ദി ഫിഗന്റെ ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് 5 ലക്ഷത്തിലധികം വ്യൂസ് ഉണ്ട്.

വിറകിന് മുകളിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് ബാഗ് വയ്ക്കുന്ന സ്ത്രീയെ വിഡിയോയിൽ കാണാം. ബാഗ് ഉടനടി ഉരുകി എന്ന് നമ്മൾ കരുതുമ്പോൾ ചൂട് അതിനെ ബാധിക്കുന്നില്ല എന്നുകാണാൻ സാധിക്കും. തുടർന്ന്, അവർ വെള്ളത്തിൽ വ്യത്യസ്ത ചേരുവകൾ ചേർക്കാൻ തുടങ്ങുന്നു. ഒരു മീനും കുറച്ച് മുളകും ചേർക്കുന്നത് കാണാം.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

വീഡിയോ കാണുന്നവരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി. പ്ലാസ്റ്റിക്കിൽ പാചകം ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന് ചില ഉപയോക്താക്കൾ പറഞ്ഞു, തീയുമായി സമ്പർക്കം പുലർത്തുമ്പോൾ പ്ലാസ്റ്റിക് ഉരുകാത്തിരിക്കുമെന്നതിൽ ഉറപ്പില്ലാത്തതിനാൽ വിഡിയോ വ്യാജമാണോ എന്നചർച്ചയും നടക്കുന്നുണ്ട്. ‘ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് വെള്ളം നിറയുമ്പോൾ തീ പ്രതിരോധിക്കാൻ കഴിയും’ എന്ന് ചിലർ കമന്റ് ചെയ്യുന്നു. എന്തായാലും സത്യാവസ്ഥ അജ്ഞാതമാണ്.

Story highlights- Elderly woman cooks fish broth in a plastic bag