മെസിയോ എംബാപ്പെയോ; ഫിഫ ദി ബെസ്റ്റ് അവസാന മൂന്നിൽ ഇരു താരങ്ങളും
ഫുട്ബോളിൽ ലയണൽ മെസിക്ക് ഇനി നേടാനൊന്നും ബാക്കിയില്ല. ലോകകപ്പ് നേട്ടത്തോടെ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാണ് താനെന്ന് മെസി തെളിയിച്ചു കഴിഞ്ഞു. എന്നാൽ മെസി ആരാധകർ തൃപ്തരല്ല. ഈ വർഷത്തെ എല്ലാ നേട്ടങ്ങളും മെസി സ്വന്തമാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഫിഫ ദി ബെസ്റ്റ് പുരസ്ക്കാരം താരം നേടുന്നത് കാണാൻ കാത്തിരിക്കുകയാണ് അവർ.
പട്ടികയിൽ അവസാന മൂന്നിൽ മെസി ഇടം നേടിയിട്ടുണ്ട്. ഫ്രഞ്ച് സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരും അവസാന മൂന്നിലുണ്ട്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിനായി പുറത്തെടുത്ത നിർണായക പ്രകടനവും ഗോൾഡൻ ബൂട്ട് നേട്ടവുമാണ് എംബാപ്പെയെ അവസാന മൂന്നിലെത്തിച്ചത്. അതേ സമയം റയൽ മാഡ്രിഡിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് നിലവിലെ ബാലോൺ ഡി ഓർ ജേതാവ് കൂടിയായ കരീം ബെൻസേമയെ പട്ടികയിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ ഫിഫ ദി ബെസ്റ്റ് പുരസ്ക്കാരത്തിന് അർഹനായ റോബർട്ട് ലെവൻഡോവ്സ്കിക്ക് അവസാന മൂന്നിൽ ഇടം നേടാനായില്ല.
Read More: ഇതൊരു ഒന്നൊന്നര ഫ്രീ കിക്ക്; നെയ്മറുടെ ഫ്രീ കിക്ക് കണ്ട് അമ്പരന്ന് എംബാപ്പെ-വിഡിയോ
അതേ സമയം മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്.
Story Highlights: Messi and mbappe in final three for fifa the best