അഭിനയം മാത്രമല്ല, ‘തായ്കൊണ്ടോ’യുമുണ്ട്- അഭ്യാസ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ സജയൻ
മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരം മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചതാണ്. ഇപ്പോഴിതാ, അഭിനയത്തിന് പുറമെ ആയോധന കലകളും അഭ്യസിക്കുകയാണ് നടി. ‘തായ്കൊണ്ടോ’ അഭ്യസിക്കുന്ന ചിത്രങ്ങൾ നിമിഷ സജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ നിമിഷ ഇടം നേടി.
അതേസമയം, ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ സജയൻ. ദേശീയ പുരസ്കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തുന്നത്. ‘വി ആർ’ എന്നാണ് ചിത്രത്തിന്റെ പേര്. 2011-ൽ ഒനിർ സംവിധാനം ചെയ്ത ‘ഐ ആം ലൈക്ക് ഐ ആം’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വി ആർ.
Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
‘ഹവാഹവായ്’ എന്ന മറാത്തി ചിത്രത്തിലും നിമിഷ അഭിനയിച്ചിരുന്നു. ഒരു സാധാരണക്കാരിയായ കുടുംബിനിയുടെ വേഷത്തിലാണ് നിമിഷ വേഷമിടുന്നത്. അതേസമയം, ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിലാണ് നിമിഷ ഏറ്റവും ഒടുവിൽ വേഷമിട്ടത്. അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിൽ നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവരാണ് ബിജു മേനോനൊപ്പം വേഷമിടുന്നത്.
Story highlights- nimisha sajayan TAEKWONDO practice