“ശ്രീ ശങ്കരം..”; ശിവരാത്രി ദിനത്തെ ഭക്തിസാന്ദ്രമാക്കാനായി അവിസ്മരണീയമായ ഒരു ഗാനം
നാളെയാണ് ശിവരാത്രി. സംഹാരമൂർത്തിയായ ശിവഭഗവാനെ ആരാധിക്കുന്ന ഭക്തർക്കൊക്കെ ഏറെ വിശേഷപ്പെട്ട ദിനമാണിത്. ഈ വേളയിൽ ശിവരാത്രി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഒരു ഗാനമാണ് ഏറെ ശ്രദ്ധേയമാവുന്നത്. അതീവ ഹൃദ്യമായ ഈ ഗാനം ഇപ്പോൾ ആസ്വാദകമനസ്സുകളിൽ ഭക്തിയുടെയും ആത്മീയതയുടെയും നിർവൃതി പകരുകയാണ്.
ഡോക്ടർ ജി.ബാബു വരികളെഴുതിയിരിക്കുന്ന “ശ്രീ ശങ്കരം..” എന്ന ഈ ഗാനം ഡോക്ടർ ശ്രീദേവ് രാജഗോപാലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവ് രാജഗോപാലും ജ്യോതി സന്തോഷും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തബല ബാലു കൃഷ്ണയും ഓഡിയോയും ഓർക്കസ്ട്രേഷനും ഹരി കൃഷ്ണമൂർത്തിയും നിർവഹിച്ചിരിക്കുന്നു. വി.എൻ.എസ് ക്രീയേറ്റീവ്സ് ക്യാമറയും എഡിറ്റിംഗും നിർവഹിക്കുമ്പോൾ വിജയാനന്ദനാണ് ലൊക്കേഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.
അതേ സമയം കുറച്ചു നാളുകൾക്ക് മുൻപ് ഏ.ആർ റഹ്മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് കവർ ഒരുക്കി ഒരു കൂട്ടം യുവ ഗായകർ ഏറെ ശ്രദ്ധേയരായി മാറിയിരുന്നു. ഇവരുടെ കവർ സോങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ലക്ഷ്മൺ സന്തോഷ് എന്ന ഗായകനാണ് ഗാനം ആലപിച്ചത്. അനുഭൂതി പകരുന്ന ആലാപനത്തിലൂടെ ഗായകൻ കേൾവിക്കാരുടെ മനസ്സ് നിറയ്ക്കുമ്പോൾ അതിമനോഹരമായി സംഗീതം ഒരുക്കിയാണ് മറ്റ് സംഗീതജ്ഞർ ആലാപനത്തിന് മാറ്റ് കൂട്ടുന്നത്. ഷെബിൻ ജോൺ തബല വായിക്കുമ്പോൾ ഭരത് എച്ച്.എസ് ഗിത്താർ കൈകാര്യം ചെയ്തിരിക്കുന്നു.
Read More: അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ
പലപ്പോഴും പഴയ ഗാനങ്ങളെ വീണ്ടും പ്രേക്ഷകരുടെ ഓർമ്മകളിലേക്ക് തിരികെ കൊണ്ട് വരാൻ കവർ ഗാനങ്ങൾക്ക് കഴിയാറുണ്ട്. സംഗീത ലോകവും സിനിമ ലോകവും മറന്ന് തുടങ്ങിയ അതിമനോഹരമായ പല ഗാനങ്ങളും ഇങ്ങനെ വീണ്ടും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. വലിയ ഹിറ്റായ ഗാനങ്ങളുടെ മറ്റൊരു വേർഷനായും കവർ ഗാനങ്ങൾ വലിയ ശ്രദ്ധ നേടാറുണ്ട്. ഭക്തിഗാനങ്ങളും പഴയ മലയാള സിനിമ ഗാനങ്ങളുമൊക്കെ അത്തരത്തിൽ വീണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറാറുണ്ട്.
Story Highlights: Sivarathri special song