പ്രായത്തിനൊപ്പം വളരുന്ന കരുതൽ; അവശനായ ഭർത്താവിന് ഭക്ഷണം വാരികൊടുക്കുന്ന ഭാര്യ- വിഡിയോ

February 20, 2023

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ, നിങ്ങളുടെ മനസ് നിറയ്ക്കാനുള്ള ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പ്രായമായ ദമ്പതികളാണ് വിഡിയോയിലുള്ളത്. ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന ഇവർ ഭക്ഷണം കഴിക്കുകയാണ്. അവശനായ ഭർത്താവിന് ഭക്ഷണം വാരിക്കൊടുക്കുകയാണ് ഭാര്യ.

അബ സിയോൺ എന്ന ആനിമേറ്ററാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വിഡിയോയിൽ ഒരു വൃദ്ധയായ സ്ത്രീ തന്റെ ഭർത്താവിനൊപ്പം ഇരിക്കുന്നത് കാണാം. അവർ കൈകൊണ്ട് ഭർത്താവിന് ഭക്ഷണം വാരികൊടുക്കുകയായിരുന്നു. കാണുന്ന ഓരോ ആളിലും ഈ നിമിഷം പകരുന്ന സന്തോഷം ചെറുതല്ല. ‘ജീവിക്കുന്നുണ്ട്, ചിലരിലൂടെ എന്ന ക്യാപ്ശാനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരേ ഇലയിൽ ഭക്ഷണം പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതിമാരുടെ വിഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. അവരിലെ പ്രണയവും കരുതലുമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമാണ് ഈ കാഴ്ച. ഒരേ ഇലയിൽ ഊണ് കഴിക്കുകയാണ് ഇരുവരും. ചോറും കറികളുമൊക്കെ പരസ്പരം പങ്കുവെച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ അവർ അവരുടേതായ ലോകത്താണ്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു വ്യക്തി തന്റെ ഭാര്യയുമൊത്ത് ഒരു സെൽഫി പകർത്താൻ ശ്രമിക്കുന്ന കാഴ്ച അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയിൽ, ഇവർ ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത് കാണാം. അതിനിടയിൽ ഭാര്യയെ വിളിച്ച് സെൽഫി പകർത്തുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ഇത്തരം കാഴ്ചകൾ എപ്പോഴും ആളുകളുടെ ഹൃദയം നിറയ്ക്കും.

Story highlights- Video of elderly woman feeding her husband