അമിതവണ്ണമുള്ള ഒരാളുമില്ല; കുട്ടികളെക്കാൾ അധികം വളർത്തുമൃഗങ്ങൾ- ജപ്പാനിലെ വിചിത്രമായ സാംസ്‌കാരിക വൈവിധ്യം

February 26, 2023
weird facts about japan

ഭൂമിയിലെ ഏറ്റവും സാങ്കേതികമായും സാമൂഹികമായും മുന്നേറുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പക്ഷേ ചില വിചിത്രമായ ആചാരങ്ങളും സംസ്കാരങ്ങളും ഇന്നും ജപ്പാനിൽ നിലനിക്കുന്നുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചിലത് വിവേക ശൂന്യവുമാണ്. സാങ്കേതികപരമായി ഇത്രയധികം മുന്നേറിയ ഒരു രാജ്യം, കാത്തുസൂക്ഷിക്കുന്ന വിശ്വസങ്ങൾ ഇന്നും ലോകത്തിന് കൗതുകമാണ്. ചുരുക്കി പറഞ്ഞാൽ, ഉദയ സൂര്യന്റെ നാട് ഒരു രസകരമായ സ്ഥലമാണ്. പലതരത്തിൽ ലോകത്തെ സ്വാധീനിച്ച സ്ഥലം കൂടിയായതുകൊണ്ട് ജപ്പാന്റെ ചില സംസ്കാരങ്ങൾ പ്രസിദ്ധവുമാണ്. [weird facts about japan]

ജപ്പാനിലെ സുമോ ഗുസ്തിക്കാരെ കുറിച്ച് കേട്ടിട്ടില്ലേ? എന്നാൽ സുമോ ഗുസ്തിക്ക് വേണ്ടിയുള്ളവരല്ലാതെ ആ രാജ്യത്ത് അമിതവണ്ണമുള്ള ഒരാൾ പോലുമില്ല. ശരീരം ഫിറ്റായി സൂക്ഷിക്കുക എന്നത് അവിടുത്തെ നിയമം തന്നെയാണ്. മാത്രമല്ല, 2008ലെ മെറ്റാബോ നിയമമനുസരിച്ച്, ഒരാൾ ആരോഗ്യവാനായിരിക്കുമെന്ന് ഉറപ്പാക്കാൻ 40 വയസ്സ് തികയുന്നവരുടെ അരക്കെട്ട് സർക്കാർ അളവെടുക്കും. അതായത്, 40 നും 74 നും ഇടയിൽ പ്രായമുള്ള ജാപ്പനീസ് പൗരന്മാർ അവരുടെ അരക്കെട്ടുകൾ വർഷം തോറും അളക്കണം.

ലോകത്തെ എല്ലാ ഭാഗങ്ങളിലും കുട്ടികളെയാണ് ദത്തെടുക്കാറുള്ളത്. എന്നാൽ, ജപ്പാനിൽ പൊതുവെ കുട്ടികളെ ദത്തെടുക്കുന്നവർ കുറവാണ്. പ്രായപൂർത്തിയായ പുരുഷന്മാരെയാണ് ഇവിടെ ദത്തെടുക്കുന്നത്. പ്രധാനമായും, 20നും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ. ദത്തെടുക്കൽ പലപ്പോഴും ഒരു കുടുംബത്തിന്റെ അവകാശിക്ക് വേണ്ടിയോ ഒരു ബിസിനസ്സ് കൈമാറുന്നതിനോ ഉള്ള മാർഗമാണ് ജാപ്പനീസ് ആളുകൾക്ക്.

ജാപ്പനീസ് ട്രെയിനുകൾ ലോകത്തിലെ ഏറ്റവും സമയനിഷ്ഠയുള്ളവയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന അതിവേഗ റെയിൽ പാതയായ ടാകൈഡ് ഷിങ്കൻസെന്റെ ശരാശരി കാലതാമസം അര മിനിറ്റാണ്. ട്രെയിനുകൾ സമയനിഷ്ഠ പാലിക്കുമെന്നതിനൊപ്പം, ഒരു ട്രെയിൻ അഞ്ച് മിനിറ്റ് വൈകിയാൽ, തൊഴിലുടമകൾക്കും ജീവനക്കാർക്കും ഔദ്യോഗിക കാലതാമസ സർട്ടിഫിക്കറ്റുകൾ നൽകും. ഒരു ട്രെയിൻ‌ ഒരു മണിക്കൂറോ അതിൽ‌ കൂടുതലോ വൈകിയാൽ പത്രത്തിൽ വിശദീകരണം നൽകും.

ടോക്കിയോയിലെ 57 ശതമാനം ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണ്.അതുകൊണ്ട് തന്നെ വളരെയധികം തിരക്ക് ട്രെയിനുകളിൽ അനുഭവപ്പെടാറുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ടോക്കിയോയിൽ മിക്ക ട്രെയിനുകളും ശേഷിയുള്ള 100 ശതമാനത്തിലധികം ആളുകളെയും കൊണ്ടാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യം പരിഹരിക്കുന്നതിന്, തിരക്കുള്ള സമയങ്ങളിൽ ആളുകളെ ട്രെയിനിനുള്ളിലേക്ക് തള്ളിവിടാൻ നഗരം ‘ട്രാൻസിറ്റ് പുഷറുകൾ’ പോലും നിയമിക്കുന്നു.

ജപ്പാനിൽ വെൻഡിംഗ് മെഷീനുകൾ ചോക്ലേറ്റുകൾക്ക് മാത്രമല്ല. എല്ലാ സാധനങ്ങളും വെൻഡിംഗ് മെഷീനുകളിലൂടെ ലഭിക്കും. ഏകദേശം 5 ദശലക്ഷം മെഷീനുകൾ ഇവിടെയുണ്ട്. മാസികകൾ, പൂക്കൾ, ഭക്ഷണം മുതൽ കുടകൾ, ടോയ്‌ലറ്റ് പേപ്പറുകൾ തുടങ്ങി എല്ലാം ഈ മെഷീനുകളിൽ നിന്ന് വാങ്ങാം.മിക്കവാറും എല്ലാ തെരുവിലും ഒരു വെൻഡിംഗ് മെഷീനെങ്കിലും ഉണ്ടെന്ന സവിശേഷതയുണ്ട്.

കുട്ടികളേക്കാൾ വളർത്തുമൃഗങ്ങളാണ് ജപ്പാനിലുള്ളത്. രാജ്യത്ത് 22 ദശലക്ഷം വളർത്തുമൃഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ 15 വയസ്സിന് താഴെയുള്ള 16.6 ദശലക്ഷം കുട്ടികൾ മാത്രമാണ് ജപ്പാനിലുള്ളത്. ജപ്പാന്റെ ഭക്ഷണ സംസ്കാരത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ചോപ്സ്റ്റിക്കുകൾ. അതുമായി ബന്ധപ്പെട്ടും ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ജാപ്പനീസ് സാംസ്കാരിക മര്യാദകളിൽ ചോപ്സ്റ്റിക്ക് മേശയിൽ കൈമാറരുത്. അത് മരണത്തെ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ, ചോറിൽ ലംബമായി ചോപ്സ്റ്റിക്ക് കിടക്കരുത്. അത് മരണാനന്തര ചടങ്ങിനെയാണ് സൂചിപ്പിക്കുന്നത്. [weird facts about japan]

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

മിക്ക ജാപ്പനീസ് തെരുവുകൾക്കും പേരുകളില്ല. തപാൽ വിലാസങ്ങൾക്കായി ഉപയോഗിക്കുന്ന മാർഗം സങ്കീർണ്ണവും വിവേകശൂന്യവുമാണ്. ഒരു സ്ഥലത്തേക്ക് പോകാൻ നിർദ്ദേശങ്ങൾ നൽകുമ്പോൾ, മിക്ക ആളുകളും ലാൻഡ്‌മാർക്കുകളും സബ്‌വേ സ്റ്റേഷനുകളും നൽകുന്നു. പല ബിസിനസ്സുകളിലും അവരുടെ ബിസിനസ്സ് കാർഡുകളിൽ മാപ്പുകൾ ഉൾപ്പെടുത്തുന്നു. അതുപോലെ, നമുക്ക് ക്ഷമ ചോദിക്കാൻ അധികം ശൈലികൾ ഒന്നുമില്ലെങ്കിലും ജാപ്പനീസ് ഭാഷയിൽ ക്ഷമ ചോദിക്കാൻ ഇരുപതിലധികം മാർഗങ്ങളുണ്ട്.

Story highlights- weird facts about japan