സെറിബ്രൽ പാൾസി ബാധിച്ച സ്പാനിഷ് അത്‌ലറ്റ് ബാഴ്‌സലോണയിൽ മാരത്തൺ പൂർത്തിയാക്കിയപ്പോൾ- ഹൃദ്യമായ കാഴ്ച

March 22, 2023

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്നവര്‍. ജീവിതത്തിലെ വെല്ലുവിളികളെ ചിരിയോടെ നേരിട്ട് അവര്‍ നേടിയെടുക്കുന്ന വിജയകഥകള്‍ പലപ്പോഴും മനസ്സ് നിറയ്ക്കും. അത്തരത്തിലൊരു ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 5 മണിക്കൂറും 50 മിനിറ്റും 51 സെക്കൻഡും എടുത്ത് ബാഴ്‌സലോണ മാരത്തൺ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച 32 കാരനായ അലക്സ് റോക്കയാണ് ആ താരം.

76% സെറിബ്രൽ പാൾസി ബാധിച്ച് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒരു സ്പാനിഷ് അത്‌ലറ്റിക് ഫെഡറേഷൻ റണ്ണറാണ് റോക്ക. “അവിശ്വസനീയമായ മാരത്തൺ നിമിഷം. സെറിബ്രൽ പാൾസി ബാധിച്ച ഒരു മാരത്തണറാണ് അലക്സ് റോക്ക. അദ്ദേഹം എഴുതുന്നതിങ്ങനെ.. ‘ഞാൻ ചരിത്രം സൃഷ്ടിച്ചു! മാരത്തൺ പൂർത്തിയാക്കാൻ കഴിഞ്ഞ 76% വൈകല്യമുള്ള ലോകത്തിലെ ആദ്യ വ്യക്തി: 42, 195 കി.മീ. ഇത് സാധ്യമായ എന്റെ എല്ലാ ടീമിനും നന്ദി’- വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

Read AlSO: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

വിഡിയോ 3.6 ദശലക്ഷത്തിലധികം വ്യൂസും ടൺ കണക്കിന് പ്രതികരണങ്ങളും നേടി. കഠിനാധ്വാനികളായ അത്‌ലറ്റിനെ പ്രശംസിക്കുകയാണ് എല്ലാവരും. ചെറിയ വെല്ലുവിളികളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ തോല്‍വി സമ്മതിച്ച് സ്വയം പഴി ചാരുന്നവര്‍ ഏറെയാണ് നമുക്കിടയില്‍.  അവർക്കിടയിൽ താരമാകുകയാണ് ഇദ്ദേഹം.

Story highlights-  athlete with cerebral palsy completes marathon