നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയോടെയും പരിപാലിക്കാൻ എളുപ്പമാർഗങ്ങൾ
കട്ടിയുള്ള മനോഹരമായ നഖങ്ങൾ ഓരോ പെൺകുട്ടികളും ആഗ്രഹിക്കാറുണ്ട്. എന്നാൽ,ഒരു ബ്യൂട്ടി പാർലറിൽ പോയി ചെയ്യുന്നതിനപ്പുറം നഖങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്നത് പലർക്കും അറിയില്ല. നഖങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്.
ആദ്യമായി ചെയ്യേണ്ടത് നഖങ്ങൾ മോയ്സ്ചറൈസ് ചെയ്യുകയാണ്. ചർമ്മത്തെപ്പോലെ,നഖങ്ങൾക്കും ആരോഗ്യകരമായി തുടരാൻ ബാഹ്യ ഈർപ്പം ആവശ്യമാണ്. ചർമ്മത്തിനും തലയോട്ടിയ്ക്കും സ്വാഭാവികമായും എണ്ണ ഉത്പാദിപ്പിക്കാൻ ചില കഴിവുണ്ട്, എന്നാൽ നഖങ്ങൾക്ക് അത് സാധ്യമല്ല. അതിനാൽ, ആദ്യം സ്വീകരിക്കേണ്ട നഖ സംരക്ഷണ ശീലം നഖങ്ങൾ പതിവായി മോയ്സ്ചറൈസ് ചെയ്യുകയാണ്. പതിവായി സാനിറ്റൈസർ ഉപയോഗിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഹാൻഡ് ക്രീം പുരട്ടുക.
വെള്ളം തുടർച്ചയായി നഖങ്ങളിൽ ഇരുന്നാൽ അത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.മാത്രമല്ല, നഖങ്ങൾ വൃത്തിയാക്കാനും ശ്രദ്ധിക്കുക. അറ്റങ്ങൾ ചേർത്ത് വേണം നഖങ്ങൾ വെട്ടാൻ. ഉറങ്ങുന്നതിനുമുമ്പ് കുറച്ച് തുള്ളി ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് നഖം മസാജ് ചെയ്യുക.
പലരുടെയും ശീലമാണ് നെയിൽപോളിഷ് എന്തെങ്കിലും ഉപയോഗിച്ച് ചുരണ്ടുന്നത്. എന്നാൽ ആരോഗ്യത്തെ ബാധിക്കും. റിമൂവർ ഉപയോഗിച്ച് മാത്രം നെയിൽപോളിഷ് നീക്കം ചെയ്യുക. ചുരണ്ടിക്കളയുമ്പോൾ നഖത്തിന്റെ ഘടന നശിക്കുകയും ആരോഗ്യകരവും സംരക്ഷിതവുമായ പാളി നീക്കം ചെയ്യുകയും നഖങ്ങൾ അമിതമായി വരണ്ടതാക്കുകയും ചെയ്യുന്നു. നെയിൽപോളിഷ് നഖങ്ങളിൽ അണിയുന്നത് നഖത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അവയിലെ രാസവസ്തുക്കളും നിറങ്ങളുമാണ് ഇതിനു കാരണം.
Read More: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ
നഖങ്ങൾ ഒരു നിശ്ചിത നീളത്തിനപ്പുറം വളർത്തരുത്. കാരണം ഇത് കേടുപാടുകൾക്കും പൊട്ടലുകൾക്കും കാരണമാകും . അതുകൊണ്ട് തലമുടി പോലെ, നഖങ്ങൾ പതിവായി ട്രിം ചെയ്യുന്നത് നല്ലൊരു നഖ സംരക്ഷണ ശീലമാണ്.
Story highlights-Easy Ways To Keep Your Nails Healthy And Beautiful