“ഇതിഹാസത്തോടൊപ്പം വാലിബനിൽ..”; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കളരിപ്പയറ്റിനെ ഗിന്നസ് റെക്കോർഡിൽ എത്തിച്ച കലാകാരൻ

March 14, 2023
Mohanlal in malaikottai valiban

മലയാള സിനിമയുടെ അഭിമാനമാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ.’ (mohanlal in malaikottai valiban)

ഇപ്പോൾ ചിത്രത്തിന്റെ ഭാഗമാവുന്നതിലുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കളരിപ്പയറ്റിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ ഹരികൃഷ്‌ണൻ ഗുരുക്കൾ. നടൻ മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയോടുള്ള നന്ദിയും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.

Read More: “വെല്ലുവിളികൾ നിറഞ്ഞ സിനിമയാണത്..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്

അതേ സമയം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനെ പറ്റി അറിയിച്ചത്. “ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക”- നിർമ്മാതാക്കൾ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Guinness harikrishnan gurukkal joins malaikottai valiban