സിനിമയിലാണെങ്കിൽ ഓസ്‌കാർ ഉറപ്പ്; അഭിനയമികവിൽ കൈയടി നേടി ഒരു കുഞ്ഞുമിടുക്കി- വിഡിയോ

March 28, 2023

ചെറുപ്പത്തിൽ തന്നെ ധാരാളം സ്വന്തം കഴിവുകൾ തിരിച്ചറിയുന്നത് വളരെ നല്ലൊരു കാര്യമാണ്. എന്തിലാണോ പ്രാഗൽഭ്യം എന്നത് നോക്കി അവയിൽ കൂടുതൽ മികവ് നേടാൻ ഇതിലൂടെ സാധിക്കും. പാട്ട്, ഡാൻസ്, ചിത്രരചന, എഴുത്ത് എന്നിങ്ങനെയാണ് കഴിവുകൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളുടെ വരവോടെ കുട്ടികൾ അവരുടെ അഭിനയ മികവും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞുതുടങ്ങി.

ടിക് ടോക്ക്, റീൽസ് എന്നിവയൊക്കെ അഭിനയമികവ് പുറത്തെടുക്കാൻ സഹായിക്കുന്നു. ഇപ്പോഴിതാ, ഒരു കുഞ്ഞുമിടുക്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിഡിയോയിൽ ഈ പെൺകുട്ടി കരയുന്നത് കാണാം. ഈ കരച്ചിൽ ഇന്റർനെറ്റിൽ പെട്ടെന്നുതന്നെ തരംഗമായി.

വേദനിപ്പിച്ചതോ ശാസിച്ചതോ കാരണം കണ്ണീരൊഴുക്കുകയല്ല ഈ മിടുക്കി. കരയുന്നതുപോലെ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. മിസിസ് ബീൻ എകെഎ നിക്കി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വിഡിയോ പങ്കുവെച്ചത്. വൈറലായ വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.

Read Also: കോട്ടും സ്യൂട്ടും ലെതർ ഷൂസും ധരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതം കീഴടക്കിയ മനുഷ്യൻ

കരയുന്നത് പോലെ അഭിനയിക്കാൻ ഒരു യുവാവ് കുട്ടിക്ക് നിർദ്ദേശം നൽകുന്നത് വിഡിയോയിൽ കേൾക്കാം. പുഞ്ചിരിച്ചുകൊണ്ട് നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നു. മികച്ച പ്രകടനത്തിന് 50 രൂപ സമ്മാനമായി നൽകാമെന്ന് യുവാവ് വാഗ്ദാനം ചെയ്യുന്നു. പിന്നാലെ യാതൊരു പ്രേരണയും കൂടാതെ കുട്ടി കരയാൻ തുടങ്ങി.പെട്ടെന്നുതന്നെ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. മെത്തേഡ് ആക്ടിംഗ് ആണ് പിന്നീട് അരങ്ങേറിയത്. വളരെ രസകരമാണ് ഈ കാഴ്ച .

Story highlights- Little girl’s brilliant acting skills