ഓട്ടോറിക്ഷയിൽ മിനി റൂഫ്‌ടോപ്പ് ഗാർഡൻ, പച്ചപ്പ് വിരിച്ച് ചെടികളും; വേനലിൽ തണുപ്പ് പകർന്നൊരു കാഴ്ച

March 8, 2023

സർഗാത്മകതയെ പ്രകൃതിയുമായി ഇണക്കി ഒരുക്കിയാൽ എന്തായിരിക്കും ഫലം? മനോഹരവും ഫലപ്രദവുമായ കാഴ്ചകളും അനുഭവങ്ങളും ലഭിക്കും എന്നതാണ് ഉത്തരം. അത്തരത്തിലൊരു കാഴ്ചയാണ് ഇന്ത്യയിൽ നിന്നും ലോകശ്രദ്ധനേടുന്നത്. കനത്ത ചൂടിൽ വാഹനങ്ങളിൽ യാത്ര ചെയ്യാനും പുറത്തിറങ്ങാന് തന്നെ ആളുകൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹൈമിന്റെ ശ്രദ്ധ ആകർഷിച്ച ഒരു ഓട്ടോയിൽ കയറാൻ ആരായാലും ആഗ്രഹിച്ചുപോകും, പ്രത്യേകിച്ച് ഈ വേനലിൽ.

എയർ കണ്ടീഷൻ ചെയ്ത ഓട്ടോയല്ല, ഒരാൾ തന്റെ റിക്ഷയുടെ മുകളിൽ പുല്ല് നട്ടുപിടിപ്പിക്കുകയും ചൂടിനെ തോൽപ്പിക്കാൻ കുറച്ച് ചെടിച്ചട്ടികൾ ഉപയോഗിച്ച് പുതിയ രൂപം നൽകുകയും ചെയ്തു.ചുട്ടുപൊള്ളുന്ന വേനലിൽ ഒരാശ്വാസമാകാനാണ് അദ്ദേഹം ഇങ്ങനെയൊരു നീക്കം നടത്തിയത്. ‘ഈ ഇന്ത്യക്കാരൻ തന്റെ റിക്ഷയിൽ പുല്ല് വളർത്തിയത് ചൂടിലും തണുക്കാനായാണ്. ശരിക്കും രസകരമാണ്!’- എറിക് സോൾഹൈമിന്റെ വാക്കുകൾ ഇങ്ങനെ.

Read Also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

പരിമിതികൾക്കിടയിലും അദ്ദേഹത്തിന്റെ ആശയവും അത് പ്രാവർത്തികമാക്കിയതിനുള്ള കൈയടികളും ഉയരുകയാണ്. മുകളിൽ പച്ചവിരിച്ചും ഇരു വശങ്ങളിലും തണുപ്പ് പകരുന്ന ചെടികൾ ഒരുക്കിയുമാണ് അദ്ദേഹം റിക്ഷ അലങ്കരിച്ചിരിക്കുന്നത്. എന്തായാലൂം പരിമിതമായ അറിവുകൾക്കിടയിൽ നിന്ന് നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഇന്ത്യൻ ജനത എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുമ്പ്, തെലങ്കാനയിലെ ഒരാൾ പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമില്ലാത്ത തടികൊണ്ടുള്ള ട്രെഡ്മിൽ നിർമിച്ചത് ശ്രദ്ധനേടിയിരുന്നു.

Story highlights- Man turns rickshaw into mobile mini rooftop garden