ചുണ്ട് വരണ്ടുപൊട്ടുന്നത് മഞ്ഞുകൊണ്ടും തണുപ്പുകൊണ്ടും മാത്രമല്ല
തണുപ്പുകാലം വന്നെത്തിയാൽ എല്ലാവരുടെയും പ്രധാന പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ബാം, എണ്ണ, നെയ്യൊക്കെ ഉപയോഗിച്ച് ഈ പ്രശ്നങ്ങളെ നമ്മൾ അതിജീവിക്കാറുമുണ്ട്. എന്നാൽ ചിലരെ സംബന്ധിച്ച് വരണ്ടുപൊട്ടൽ മാറാത്ത ഒന്നാണ്. എന്ത് ചെയ്താലും മാറാത്ത ഈ അവസ്ഥയ്ക്ക് പിന്നിൽ ഒട്ടേറെ കാര്യങ്ങളുണ്ട്.
ഏറ്റവും പ്രധാനം സ്ട്രെസ് അല്ലെങ്കിൽ മാനസിക സമ്മർദ്ദമാണ്. സമ്മർദ്ദം പല തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന വരണ്ടുപൊട്ടൽ അങ്ങനെ മാറാതെ തുടരും.
നിർജലീകരണം അതുപോലെ തന്നെ ചുണ്ട് വരണ്ടുപൊട്ടാൻ കാരണമാകുന്നു. എ സിയിലിരുന്നു ജോലി ചെയ്യുന്നവർ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം ഉറപ്പായും സംഭവിക്കും. ഇത് ചുണ്ട് വരണ്ടു പൊട്ടുന്നതിന് കാരണമാകും.
ചിലപ്പോൾ മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണം ഇങ്ങനെയാവാം. ചില മരുന്നുകളോട് ശരീരം പല തരത്തിലാണ് പ്രതികരിക്കുന്നത്. ചുണ്ട് വരണ്ടുപൊട്ടൽ ഇത്തരത്തിൽ മരുന്നുകളോടുള്ള പ്രതികരണമായും കാണപ്പെടാറുണ്ട്.
വിറ്റാമിന്റെ കുറവ് വിളർച്ചയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ചുണ്ട് പൊട്ടലിനു കാരണമാകും. മലബന്ധവും ഇങ്ങനെ ചുണ്ട് പൊട്ടൽ സൃഷ്ടിക്കും. കൃത്യമായ ഭക്ഷണ രീതിയിലൂടെ ധാരാളം വെള്ളം കുടിച്ച് മാത്രമേ ഈ അവസ്ഥ മറികടക്കാൻ സാധിക്കു.
Story highlights- reasons of cracked lips