അഖിൽ അക്കിനേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ഡിനോ മോറിയയും എത്തുന്നു

April 15, 2023

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനി നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റ് റിലീസിന് ഒരുങ്ങുകയാണ്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു സുപ്രധാന കഥാപാത്രമായി മമ്മുട്ടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത് സാക്ഷി വൈദ്യയാണ്. ചിത്രത്തിൽ ഡിനോ മോറിയ കൂടി എത്തുന്നുവെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘ദി ഗോഡ്’ എന്ന കഥാപാത്രത്തെ ഡിനോ അവതരിപ്പിക്കുന്നത്. താരത്തിന്റെ പുതിയ പോസ്റ്റർ പുറത്തിവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

റാസ്‌, അക്‌സർ, ജൂലി തുടങ്ങിയ ചിത്രങ്ങളിൽ ഡിനോ വേഷമണിഞ്ഞിട്ടുണ്ട്. കയ്യിൽ മെഷീൻ ഗൺ പിടിച്ചുനിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. നീളൻ മുടിയും നരച്ച താടിയുമായി നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖത്ത് മുറിവുകൾ കൂടി കാണാം.

Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടി. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.

എകെ എന്റർടെയിൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പി.ആർ.ഒ: ശബരി

Story highlights – dino morea in akhil akkineni mammootty movie agent