ഇത്, മൺറോ തുരുത്തിലെ കണ്ടൽക്കാടുകൾക്കിടയിലൊളിഞ്ഞ ജീവിതങ്ങളുടെ നേർകാഴ്ച- ശ്രദ്ധനേടി ‘Mangrove’s Voice’ ഡോക്യുമെന്ററി
കൊല്ലത്തുനിന്നും 27 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്‍റോ തുരുത്ത്. ചെറുതോടുകളും, കായലും, കനാലുകളും ചേർന്ന് മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ ഇവിടത്തിന്റെ ഭംഗിയോ ആകർഷണീയതയോ മൺറോ തുരുത്ത് നിവാസികളുടെ ജീവിതത്തിന് ഇല്ല. [Mangrove’s Voice’ documentary]
വേലിയേറ്റത്തിൽ മുങ്ങുന്ന മൺറോത്തുരുത്തിൽ ഇനി എത്രനാൾ എന്ന ആശങ്കയിലാണ് ജനങ്ങൾ ഓരോ ദിനവും തള്ളിനീക്കുന്നത്. ജനിച്ച മണ്ണിനോട് വിട പറയാനാകാതെ ദുരിതം സഹിക്കുന്നവരും, പോകാൻ മറ്റൊരിടമില്ലാതെ ആശങ്കയിലായവരും നിരവധിയാണ്. മൺറോ തുരുത്തിലെ ഓരോ വീടിനുള്ളിലും ഒളിഞ്ഞിരിക്കുന്നത് പ്രതിസന്ധികളുടെയും ദുരിതത്തിന്റെയും കണ്ണീർ കഥകളാണ്.
ആ ജീവിതങ്ങളുടെ നേർകാഴ്ച മൺറോയുടെ ഭംഗി ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് 24 ന്യൂസ്, ‘Mangrove’s Voice‘ എന്ന ഡോക്യുമെന്ററിയിലൂടെ. പ്രകൃതി സൗന്ദര്യം നിറയുന്നിടമാണെങ്കിലും തുരുത്തിലേത് ദുരിത ജീവിതം കൂടിയാണ്. മൺറോ തുരുത്ത് വെള്ളത്തിൽ മുങ്ങുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. തുരുത്തിന്റെ ടൂറിസം സ്വപ്നങ്ങളും ദുരിതങ്ങളുമെല്ലാം ‘Mangrove’s Voice‘ അവതരിപ്പിച്ചിരിക്കുന്നു.
read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
മറിയ ട്രീസ ജോസഫ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഡിഓപി സുനിൽ ചൊവ്വരയാണ്. ജയൻ കാർത്തികേയനാണ് മനോഹരമായ ദൃശ്യങ്ങൾക്ക് പിന്നിൽ. ഹെലിക്യാം സുരേഷ് കളേഴ്‌സ് ആണ്. ഹരികൃഷ്ണൻ പി എം എഡിററിംഗ് നിർവഹിച്ചിരിക്കുന്നു. സൗണ്ട് & ഫൈനൽമിക്സ് : ആദർശ് രവീന്ദ്രൻ, ഡിഐ കളറിസ്റ്റ്: സനു വർഗീസ്, അസി.ക്യാമറാമാൻ : രാഹുൽ സുദേവ്, സജീവ് കെ.വി, അസോ.ഡയറക്ടർ : ആദർശ് രവീന്ദ്രൻ, ക്രിയേറ്റീവ് സപ്പോർട്ട് : വൈശാഖ് മൂവാറ്റുപുഴ,
പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് എസ്,ഗതാഗതം: അജിൻ കുമാർ .
Story highlights- ‘Mangrove’s Voice’ documentary