ഒരിക്കൽ കൂടി ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ- ആനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുമ ജയറാം

April 4, 2023

പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് സുമ ജയറാം. നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായി മാറിയ താരം ഒട്ടേറെ മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വെള്ളിത്തിരയിലെ വേഷങ്ങളോടൊപ്പം മിനിസ്‌ക്രീനിലും സുമ വലിയ ആരാധക വൃന്ദമുള്ള മികച്ച ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദർശനിലെ നിരവധി പരമ്പരകളിൽ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. (suma jayaram with annie and shaji kailas)

അടുത്തിടെയാണ് സുമ ജയറാം ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോഴിതാ, കുട്ടികൾക്കൊപ്പം നടി ആനിയെയും സംവിധായകൻ ഷാജി കൈലാസിനേയും ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് സുമ ജയറാം. ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്ന ക്യാപ്ഷനൊപ്പമാണ് സുമ ജയറാം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സുമയുടെ കുട്ടികളാണ് ചിത്രങ്ങളിലെ താരം.

2013ലായിരുന്നു ബാല്യകാല സുഹൃത്ത് ലല്ലുവുമായുള്ള നടിയുടെ വിവാഹം. വീണ്ടും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. മക്കളുടെ വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരു സമയത്ത് മിനിസ്‌ക്രീനിലെ സൂപ്പർ താരമായിരുന്ന സുമ ജയറാം പിന്നീട് അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്തിരുന്നു. 

Read Also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

പതിനാലാം വയസിൽ ജീവിതസാഹചര്യങ്ങൾക്കൊണ്ട് സിനിമയിലേക്ക് എത്തപ്പെട്ടതാണ് സുമ ജയറാം. എറണാകുളം സ്വദേശിയായ സുമിയും കുടുംബവും തമിഴ്‌നാട്ടിൽ ജീവിക്കുമ്പോഴാണ് പിതാവിന്റെ മരണവും തുടർന്ന് ചില ബുദ്ധിമുട്ടുകളും ജീവിതത്തിൽ സംഭവിക്കുന്നത്. മൂത്ത കുട്ടിയായിരുന്നതിനാൽ തന്നെ അമ്മയേയും താഴെയുള്ള രണ്ട് സഹോദരന്മാരെയും സഹോദരിയെയും സംരക്ഷിക്കേണ്ടതിന്റെ ചുമതല സുമിയ്ക്കായിരുന്നു. ഒമ്പതാം ക്ലാസ്സിൽവെച്ച് പഠനം ഉപേഷിച്ച് സിനിമയിലേക്കിറങ്ങിയ മേരി സുമി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചു.

Story highlights- suma jayaram with annie and shaji kailas