സൂര്യതാപത്തിൽ നിന്നും രക്ഷ നേടാൻ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 30, 2023

സൂര്യതാപത്തിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാനാണ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മത്തിനനുസരിച്ചും ഉപയോഗത്തിനനുസരിച്ചും വേണം സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ. പ്രധാനമായും SPF, PA എന്നിവ നോക്കി വേണം വാങ്ങാൻ. SPF എന്നാൽ സൺ പ്രൊട്ടക്ഷൻ ഫാക്ടർ. അൾട്രാവയലറ്റ് ബി രശ്മികളിൽ നിന്നുമുള്ള സംരക്ഷണമാണ് SPF നൽകുന്നത്.

അകാലവാർദ്ധക്യത്തിനും ചിലതരം ത്വക്ക് അർബുദങ്ങൾക്കും കാരണമായ അൾട്രാവയലറ്റ് എ രശ്മികളിൽ നിന്നും സംരക്ഷണം നൽകാനാണ് PA. എല്ലാ സൺസ്‌ക്രീനുകളിലും SPF, PF എന്നിവയുടെ അളവ് രേഖപെടുത്തിയിട്ടുണ്ടാകും. എത്ര സമയം വരെ ഇവ നിങ്ങളുടെ ചർമ്മത്തിന് സൂര്യതാപത്തിൽ നിന്നും സംരക്ഷണം നൽകും എന്നാണ് ഈ അളവുകളും കണക്കുകളും സൂചിപ്പിക്കുക.

Read Also: ജീവൻ അപഹരിക്കാൻ കഴിവുള്ള പക്ഷികൾ; വർണാഭമായ തൂവലുകൾക്കിടയിൽ കൊടും വിഷം

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ചർമ്മത്തിൻറ്റെ സ്വഭാവം അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ. എണ്ണമയമുള്ള ചർമ്മക്കാർ ഓയിലി ഫ്രീ വാട്ടർ ബേസ്‌ഡ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കണം. വരണ്ട ചർമ്മക്കാർക്ക് ക്രീം ബേസ്‌ഡ് തിരഞ്ഞെടുക്കാം, മുഖക്കുരു ഉള്ളവർക്ക് ജെൽ രൂപത്തിലുള്ളതും തിരഞ്ഞെടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ചർമ്മ പ്രശ്നമുള്ളവർ തീർച്ചയായും ഒരു ത്വക്ക് രോഗ വിദഗ്ധന്റെ നിർദേശ [റകാരം മാത്രമേ സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കാവു.

Story highlights- sunscreen and skin care