സാഹസികതകളിൽ ഇവളാണ് എന്റെ കൂട്ടാളി; മകളെക്കുറിച്ച് ടൊവിനോ

April 14, 2023

മലയാളികളുടെ പ്രിയ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടാകുന്ന പേരാണ് പ്രിയ താരം ടോവിനോയുടേത്. അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല സഹജീവികളോടുള്ള കരുതൽ നിറഞ്ഞ മനോഭാവം കൊണ്ടും എന്നും വ്യത്യസ്തനാണ് ഈ നടൻ. തന്റെ കുടുംബത്തെ തന്നോട് ചേർത്തുപിടിച്ചു ജീവിക്കുന്ന ഒരു ഫാമിലി മാൻ കൂടിയാണ് ടൊവിനോ തോമസ്.

ടൊവിനോയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. മകൾ ഇസ്സയോടൊപ്പം ഉള്ള വിഡിയോ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഫ്രിക്കയിലെ തന്നെ നാലാമത്തെ നീളം കൂടിയ നദിയായ സാംബേസി നദിയുടെ കുറുകെ മകളോടൊപ്പം ഒരു സാഹസികയാത്ര നടത്തുകയാണ് താരം.

എന്റെ മകൾ ഇസ്സ എന്നും സാഹസികതകളിൽ എനിക്ക് കൂട്ടാളിയാണ്. എനിക്ക് ആദ്യം പിറന്ന കുഞ്ഞ്, അതിരുകൾ ഇല്ലാത്ത എന്റെ സ്നേഹത്തിന് അകാവശി. ഇസ്സ ജനിച്ചപ്പോൾ ഞാൻ തീരുമാനിച്ചിരുന്നു എന്നും അവൾക്ക് ഒരു താങ്ങായി മാറുമെന്നും അവളുടെ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ ആദ്യ അനുഭവങ്ങളും എന്നോടൊപ്പമായിരിക്കണമെന്നും. ഇന്നിവിടെ വീണ്ടും അവൾക്ക് ആദ്യമായി ഒരു അനുഭവം നൽകുകയാണ്. ഭയത്തെ മുഖത്തു വിരിഞ്ഞ ഒരു പുഞ്ചിരിയാലും ഞങ്ങളുടെ മുടിയെ തഴുകുന്ന കാറ്റിനാലും തോൽപ്പിക്കുകയാണ്. നിന്നോടൊപ്പം ഇനിയും സാഹസികതകൾ ചെയ്യാൻ കാത്തിരിക്കാൻ വയ്യ എന്ന അടിക്കുറുപ്പോടു കൂടിയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More: ആശുപത്രിയിലായ അമ്മയുടെ ഫോട്ടോയ്ക്ക് ഉമ്മ നൽകി ഒരു കുഞ്ഞു മോൻ-ഹൃദ്യമായ വിഡിയോ

ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയ നടൻ ആണ് ടോവിനോ തോമസ്. 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അടുത്ത ഇറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി പ്രശംസിക്കപ്പെട്ടു. നീലവെളിച്ചം എന്ന ആഷിഖ് അബു ചിത്രമാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം.

Story Highlights: Tovino Thomas adventure journey with daughter Izza