ട്വന്റിഫോർ കണക്റ്റ് പര്യടനം ഇന്ന് എറണാകുളം ജില്ലയിൽ എത്തുന്നു

May 24, 2023

സമൂഹനന്മ ലക്ഷ്യമാക്കി ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട് റോഡ് ഷോ എറണാകുളം ജില്ലയിൽ എത്തിയിരിക്കുകയാണ്. രാവിലെ കോതമംഗലം കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പള്ളിത്താഴം ഓഫീസിനു മുന്നിൽ ആയിരുന്നു പര്യടനം എത്തിയത്. ഉച്ചയ്ക്ക് പാലാരിവട്ടം
കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ഓഫീസിലാണ് പര്യടനം എത്തുക. വൈകിട്ട് അഞ്ചുമണിക്ക് ആലുവ സി എസ് ഐ ഡയമണ്ട് ആർക്കേഡ് പമ്പ് ജംഗ്ഷനിൽ ജനകീയ സദസ് നടക്കും.

ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള പദ്ധതിയാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട്”.

Read Also: ‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ

വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.

Story highlights- 24 connect eranakulam district