ട്വന്റിഫോർ കണക്റ്റ് പര്യടനം തുടരുന്നു- ഇന്ന് ഇടുക്കിയിൽ

May 23, 2023

ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള പദ്ധതിയാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട്”. ഒരുമാസം നീളുന്ന പര്യടനം ഇന്ന് ഇടുക്കിയിലാണ് എത്തിച്ചേർന്നത്.

രാവിലെ ഉപ്പുതറയിൽ എത്തിച്ചേർന്ന പര്യടനം സംഘം, ഉച്ചയ്ക്ക് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ എത്തും. നാണ്യവിളയുടെ നട്ടെല്ലൊടിയുന്നോ എന്ന വിഷയത്തിൽ രാജകുമാരി, തോലാനിക്കുന്നേൽ ബിൽഡിങ്ങിൽ ജനകീയ സദസ് നടക്കും. വൈകിട്ട് 5 മണിക്കാണ് ജനകീയ സദസ് നടക്കുന്നത്. മികച്ച സ്വീകരണമാണ് ഇടുക്കിയിലും ട്വന്റിഫോർ കണക്റ്റ് സംഘത്തിന് ലഭിക്കുന്നത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.

Story highlights- 24 connect idukki district