കാഴ്ചശക്തിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ മാർഗങ്ങൾ

May 20, 2023

കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അത് മൊത്തത്തിലുള്ള ആരോഗ്യനും ആവശ്യമുണ്ട്. വായിക്കുന്നതും ജോലികൾ നിർവഹിക്കുന്നതിനും തുടങ്ങി മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള നിങ്ങളുടെ കഴിവിനെ വരെ കാഴ്ചശക്തി ബാധിക്കും. കാഴ്ചശക്തിയിൽ എന്തെങ്കിലും ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ലെൻസുകളോ ശസ്ത്രക്രിയയോ ഇല്ലാതെ സ്വാഭാവികമായി കാഴ്ച മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളുണ്ട്.

പ്രകൃതിദത്ത പരിഹാരങ്ങളൊന്നും ഷോർട്ട് സൈറ്റ്, ലോങ്ങ് സൈറ്റ്, ആസ്റ്റിഗ്മാറ്റിസം തുടങ്ങിയ സാധാരണ അവസ്ഥകളെ ശാശ്വതമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും, കണ്ണിനുള്ള വ്യായാമം പോലുള്ള ആരോഗ്യകരമായ ശീലങ്ങളും കൂടുതൽ പോഷകാഹാരവും ശീലമാക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

കാഴ്ചശക്തിയിൽ പ്രശ്‌നമുണ്ടാകുന്നത് വളരെ സാധാരണമാണ്. ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ ശീലമാക്കുന്നത് കാഴ്ചശക്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മെച്ചപ്പെട്ട ഹൃദയാരോഗ്യം നേടിയ ആളുകൾക്ക് പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ നേത്ര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന് കാഴ്ചശക്തിയിൽ വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കും.

ഗ്ലോക്കോമ പോലുള്ള അന്ധത ബാധിക്കുന്ന അവസ്ഥകൾ ഒഴിവാക്കാൻ കണ്ണുകൾക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. ആന്റിഓക്‌സിഡന്റ് വിറ്റാമിനുകളായ വിറ്റാമിൻ എ, സി, ഇ, മിനറൽ സിങ്ക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഭക്ഷ്യവസ്തുക്കളിൽ ഈ പോഷകങ്ങൾ ധാരാളം കണ്ടെത്താൻ കഴിയും. ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൽനട്ട്, മത്സ്യം, ഫ്ളാക്സ് സീഡ് എന്നിവയിലുണ്ട്. കക്കയിറച്ചി, റെഡ് മീറ്റ് എന്നിവയിൽ സിങ്ക് ഉണ്ട്. വിറ്റാമിൻ എ ഉള്ള ചില ഭക്ഷണങ്ങളിൽ കാരറ്റ്, മാമ്പഴം, മധുരക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്നു. വിറ്റാമിൻ സി ബ്രൊക്കോളി, ഓറഞ്ച് എന്നിവയിൽ കാണാം. അതേസമയം ബദാം,നിലക്കടല, വെണ്ണ എന്നിവയിൽ വിറ്റാമിൻ ഇ ഉണ്ട്.

Read Also: ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി; ബൈക്കിന് പിന്നിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്ത് യുവതി- ചർച്ചയായി ചിത്രം

മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് കണ്ണുകൾക്ക് പതിവ് വ്യായാമം നല്ലതാണ്. സ്ഥിരമായി മിതമായ വ്യായാമത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് ഒരു പഠനത്തിൽ ഗ്ലോക്കോമ വരാനുള്ള സാധ്യത 25% കുറവാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

Story highlights- How To Improve Your Eyesight