ഉയരിനും ഉലകത്തിനുമൊപ്പം ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി നയൻതാരയും വിഘ്നേഷ് ശിവനും

June 9, 2023

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇരുവരും ആറ് വർഷം മുമ്പ് വിവാഹിതരായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഒരു വലിയ ചടങ്ങോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ, വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കുകയാണ് ഇരുവരും.

മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ കുറിപ്പാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ‘നയൻതാരയ്‌ക്കൊപ്പം താൻ എടുത്ത ചില പ്രണയചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ കുറിക്കുന്നു “വിവാഹം ഇന്നലെ കഴിഞ്ഞത് പോലെ! പെട്ടെന്ന് എന്റെ സുഹൃത്തുക്കൾ എനിക്ക് “ഹാപ്പി ഫസ്റ്റ് ഇയർ വിവാഹ വാർഷികം” എന്ന് മെസ്സേജ് അയയ്‌ക്കുന്നു! ആപേക്ഷികതാ സിദ്ധാന്തം സത്യമാണ്! ലവ് യു തങ്കമേ! എല്ലാ സ്നേഹത്തോടും അനുഗ്രഹങ്ങളോടും കൂടി ഞങ്ങളുടെ ജീവിതം തുടരുന്നു! ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്! ഒത്തിരി ഒരുമിച്ച് ചെയ്യാനുണ്ട്! നമ്മുടെ ജീവിതത്തിലെ എല്ലാ നല്ല മനുഷ്യരുടെയും എല്ലാ നല്ല ഇച്ഛാശക്തിയോടും സർവ്വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളോടും കൂടി. ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വർഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ ഒപ്പമുണ്ട്, ഞങ്ങളുടെ കുഞ്ഞുങ്ങൾ ഉയിർ & ഉലകം..’

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇപ്പോൾ ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങലാണ് നടി. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Story highlights- first wedding anniversary of nayanthara and vighnesh sivan