മരണം മുന്നിൽകണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകൻ- ഉള്ളുതൊട്ടൊരു കാഴ്ച
ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ല. പലർക്കും അവരുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കേണ്ടി വരാറുണ്ട്. എന്നാൽ, അവയൊക്കെ സഫലമാക്കി കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ മരണംമുന്നിൽ കണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി നൽകിയ ഒരു മകനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ പങ്കുവെച്ച വിഡിയോ വളരെ ഹൃദ്യമാണ്. രണ്ട് വർഷം മുമ്പാണ് സ്റ്റെഫാനി നോർത്ത്കോട്ടിന് ടെർമിനൽ ക്യാൻസർ ബാധിച്ചതായി അറിയുന്നത്. മകൻ ബിരുദം നേടണമെന്നായിരുന്നു ആ അമ്മയുടെ അവസാന ആഗ്രഹം. അങ്ങനെ ഡാൽട്ടൺ എന്ന മകൻ ഏറ്റവും അതുല്യമായ രീതിയിൽ തന്നെ അമ്മയുടെ ആ ആഗ്രഹം നിറവേറ്റി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സ്കൂളിന്റെയും സഹായത്തോടെ ഡാൾട്ടൺ തന്റെ അമ്മയ്ക്കായി ആശുപത്രിയിലെ ചാപ്പലിൽ ഒരു ചെറിയ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
This MOTHER had just one FINAL WISH. pic.twitter.com/PVA9tK2X0p
— Awanish Sharan (@AwanishSharan) June 26, 2022
സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ അമ്മയ്ക്കൊപ്പം ഡാൽട്ടൺ ചുവടുവയ്ക്കുന്നതും വിഡിയോയിൽ കാണാം. ഒട്ടേറെ ആളുകൾ വിഡിയോ ഏറ്റെടുത്തു. അതേസമയം, നാഗരത്നമ്മ എന്ന അമ്മയുടെ ആഗ്രഹം മകൻ സാധ്യമാക്കിയ ഒരു വിഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 62 വയസ്സുള്ള നാഗരത്നമ്മ കഴിഞ്ഞ 40 വർഷമായി നാഗരത്നമ്മ തന്റെ കുടുംബ ഉത്തരവാദിത്തങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴാണ് ജീവിതത്തിലെ മറ്റു സന്തോഷങ്ങൾ കണ്ടെത്താൻ അവർ സമയം കണ്ടെത്തിയത്.
Read Also: ‘രണ്ടു മിനിറ്റ് അമ്മ അടുക്കളയിൽ കയറി കരഞ്ഞു..’- മേധക്കുട്ടിയുടെ രസികൻ വിശേഷം
യാത്രകൾ ഇഷ്ട്ടമായ ഇവർ ട്രക്കിംഗ്കാരുടെ സഹായത്തോടെ അഗസ്ത്യാർകൂടം കയറി. ബെംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് 62കാരി കേരളത്തിലെത്തിയത്. അമ്മയുടെ സ്വപ്നം മകൻ സാക്ഷാത്കരിക്കാൻ കൂടെനിൽക്കുകയായിരുന്നു.
Story highlights- son fulfilling his mother’s last wish