കൈകൾക്ക് പ്രായം കൂടുതൽ തോന്നുന്നുണ്ടോ? ഇതൊക്കെയാണ് കാരണങ്ങൾ..
വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക ആന്റി ഏജിംഗ് ഉൽപ്പന്നങ്ങളും മുഖം ചെറുപ്പമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. എന്നാൽ, കൈകൾക്കോ കാലുകൾക്കോ ആവശ്യമായ പരിചരണം ആരും നൽകാറില്ല. തൽഫലമായി മുഖമെത്ര ചെറുപ്പമായിരുന്നാലും, കയ്യുകളും കാലുകളും പ്രായാധിക്യം വന്നതുപോലെയാകും. അതിനർത്ഥം നിങ്ങളുടെ മുഖത്തെപ്പോലെ തന്നെ നിങ്ങളുടെ കൈകളിലെ അതിലോലമായതും അമിതമായി ഉപയോഗിക്കുന്നതുമായ ചർമ്മത്തെ പരിപാലിക്കാൻ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്.
ഏജ് സ്പോട്സ് എന്ന് കേട്ടിട്ടുണ്ടോ? പ്രായമായവരിൽ മുഖത്തും ശരീരത്തും കാണപ്പെടുന്നതാണ് ഇവ. എന്നാൽ, അങ്ങനെ പ്രായമായവരിൽ മാത്രം എന്ന് പറഞ്ഞ് ചുരുക്കേണ്ടതുമല്ല. കാരണം, അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് കൈകളിലും മറ്റിടങ്ങളിലും ഇത്തരം പാടുകൾക്ക് കാരണമാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. 50 വയസ്സ് വരെ അവ സാധാരണയായി പ്രത്യക്ഷപ്പെടാത്തതാണ്. എന്നാൽ, ചർമ്മം ധാരാളം സൂര്യരശ്മികൾ ആഗിരണം ചെയ്യുന്നതോടെ പലരിലും ഈ പാടുകൾ കാണപ്പെടാറുണ്ട്. അതിനാൽ ഈ പാടുകൾ തടയാനായി കൈകളിൽ എല്ലായ്പ്പോഴും SPF 30 ഉള്ള സൺസ്ക്രീൻ പുരട്ടേണ്ടതുണ്ട്.
കൈകളിലെ ചുളിവുകളുള്ള ചർമ്മം കൈകളിലുണ്ടെങ്കിൽ എത്ര ചെറുപ്പമായാലും പ്രായം കൂടുതൽ അനുഭവപ്പെടും. റെറ്റിനോയിഡ് അടങ്ങിയ പ്രിസ്ക്രിപ്ഷൻ ക്രീമുകൾക്ക് കൈകളിലെ ചർമ്മത്തിന്റെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കാനും അവയുടെ പ്രായകൂടുതൽ ഇല്ലാതാക്കാനും കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
Read Also: ചടുലമായ വെസ്റ്റേൺ ചുവടുകളുമായി ഗ്രേസ് ആന്റണി- ‘ഗ്രേസ്ഫുൾ’ എന്ന് ആരാധകർ
കൈകളിൽ ഞരമ്പുകൾ തിണിർത്ത് ഒരു വലവിരിച്ചതുപോലെയുള്ള ചർമ്മമാണ് എങ്കിൽ അവയിൽ നിന്ന് മുക്തി നേടുന്നത് എളുപ്പമല്ല. അത് ജനിതകമായ ഒന്നാണ്. ചെതുമ്പൽ പോലെ ചർമം പൊഴിയുന്നത് പലരുടെയും പ്രശ്നമാണ്. ഈ ചർമ്മത്തിന് പരുക്കനും വരണ്ടതുമായ ഘടനയാണ് ഉള്ളത്. മൃദുവായ സ്ക്രബിന്റെ സഹായത്തോടെ കൈകളിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക. എണ്ണയും ഗ്ലിസറിനും അടങ്ങിയ ഹൈഡ്രേറ്റിംഗ് ഹാൻഡ് ക്രീമിന്റെ സഹായത്തോടെ രാത്രി മുഴുവൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ അനുവദിക്കുക. കൈകൾ കോട്ടൺ ഗ്ലൗസുകളിൽ പൊതിയുക, അങ്ങനെ ഈർപ്പം നിലനിർത്തികൊണ്ട് പ്രായാധിക്യം തടയാം.
Story highlights- why your hands looking old reasons