“എല്ലാം പിങ്ക് മയം”; ബാർബിയുടെ വീട്ടിൽ താമസിക്കാൻ അവസരം, സൗജന്യമായി

July 3, 2023

ഈ വർഷം സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗ്രേറ്റ ഗെർവിഗിന്റെ ബാർബി. ജൂലൈ 21 ന് ചിത്രത്തിന്റെ റീലിസിനൊരുങ്ങുകയാണ് ചിത്രം. അതിന് മുന്നോടിയായി ബാര്‍ബി ആരാധകര്‍ക്കായി ഒരു വീട് ഒരുക്കിയിരിക്കുകയാണ് ഇതിന്റെ അണിയപ്രവര്‍ത്തകര്‍. കാലിഫോര്‍ണിയയിലെ മാലിബുവിലാണ് ഈ വീട് ഒരുങ്ങുന്നത്. അതിമനോഹരമായാണ് പിങ്ക് നിറത്തിലാണ് ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ വീടിന് മൂന്ന് നിലകളാണുള്ളത്.

ഈ വീട്ടിലെ കര്‍ട്ടനും ഫര്‍ണിച്ചറും തുടങ്ങി എല്ലാ സാധനങ്ങളും പിങ്ക് നിറത്തിലാണ്. ഒറ്റ നോട്ടത്തിൽ ടോയ്ഹൗസ് ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥ വീടിന്റെ വലുപ്പത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന വീടാണ് പണിതിരിക്കുന്നത്. ജിം, ബാര്‍, ഇന്‍ഫിനിറ്റി പൂള്‍, ഡിസ്‌കോ ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. പക്ഷെ ഈ വീട്ടിൽ അടുക്കള ഇല്ല.

Read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ

ആരാധകർക്കായി ഈ വീട്ടിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുകയാണ്. അതും സൗജന്യമായി. ജൂലൈ 17 മുതല്‍ ഇതിനായി ബുക്കിങ് നടത്താം. ജൂലൈ 21, 22 തിയതികളിലേക്കാണ് ബുക്കിങ് തുറന്നിരിക്കുന്നത്. ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രമാണ് ബുക്കിങ് അനുവദിക്കുക. നേരത്തെ ബാര്‍ബിയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2019 ഒക്ടോബറിലും ഈ വീട് ആരാധകര്‍ക്കായി തുറന്നു കൊടുത്തിരുന്നു. അന്ന് പക്ഷേ ഒരു രാത്രിയ്ക്ക് 60 ഡോളര്‍ ആണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നു. എയര്‍ബിഎന്‍ബി എന്ന കമ്പനിയാണ് ഈ വീട് വാടകയ്ക്ക് കൈമാറുന്നത്.

Story highlights – Barbie’s Malibu DreamHouse is available to rent