മനസുകൾ കീഴടക്കിയ ആ നീലനോട്ടം; ലണ്ടനിൽ കഫെ തുടങ്ങി ‘ചായ് വാല’
പാകിസ്ഥാനിൽ നിന്നുള്ള ആ നീലകണ്ണുകാരനെ ഓർക്കുന്നില്ലേ? ആളുകളുടെ മനസിലേക്ക് ആ നീല നോട്ടം തുളച്ചുകയറിയത് വളരെ പെട്ടെന്നായിരുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ കണ്ണുകൾ ആളുകൾ മറന്നിട്ടില്ല എന്നതാണ് സത്യം. ഫോട്ടോഗ്രാഫർ ജിയാ അലിയുടെ കാമറ കണ്ണുകളിൽ പതിഞ്ഞ അർഷാദ് ഖാനെക്കുറിച്ചാണ് നമ്മൾ പറഞ്ഞുവരുന്നത്. ചായ അടിക്കുന്നതിനിടക്കുള്ള അർഷാദിന്റെ ഫോട്ടോയാണ് ജിയാ അലി പകർത്തിയത്. 2016-ലാണ് അർഷാദ് ഓൺലൈൻ സെൻസേഷനായി മാറിയത്. അതിനുശേഷം അർഷാദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2020 ൽ ഇസ്ലാമാബാദിൽ അർഷാദ് സ്വന്തമായി ചായ് കഫേ ആരംഭിച്ചു. അദ്ദേഹത്തിന് മൂന്ന് ചായ് കഫേകളുണ്ട്. ലാഹോറിൽ രണ്ട്, മുറെയിൽ ഒന്ന്. ഇപ്പോഴിതാ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ലെയ്നിൽ ഒരു കഫേ തുറന്നിരിക്കുകയാണ് അർഷാദ്.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
“എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ചായ ഉണ്ടാക്കി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ലണ്ടൻ സന്ദർശിക്കാനായി എനിക്ക് ആയിരക്കണക്കിന് അഭ്യർത്ഥനകൾ ലഭിച്ചു. ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര ചായക്കട ഇപ്പോൾ ഇൽഫോർഡ് ലെയ്നിൽ തുറന്നിരിക്കുന്നു. ഇതിനോടകം തന്നെ ലഭിച്ച പ്രതികരണം വളരെ വലുതാണ്. ഇൽഫോർഡ് ലെയ്നിൽ നിന്ന് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചത് ദുറാനി സഹോദരങ്ങൾക്കൊപ്പം, ചായയെ സ്നേഹിക്കുന്ന ധാരാളം പാകിസ്ഥാനികളും ഇന്ത്യക്കാരും താമസിക്കുന്ന സ്ഥലമായതിനാലാണ്. ഞാൻ നേരിട്ട് ലണ്ടനിലെത്തും.” എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, അർഷാദ് പറഞ്ഞു.
Story highlights- Pakistan’s viral blue-eyed chaiwala now owns a cafe in London