എൻജിനീയറുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറി; ഒന്നും കിട്ടാതെ വന്നപ്പോൾ കയ്യിലുള്ള 500 രൂപ നൽകി കള്ളൻ
കള്ളനാണ്, പക്ഷെ ദയയുള്ളവനാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു മോഷണത്തിമോഷ്ടാവ് ഒന്നും കിട്ടാതായപ്പോൾ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി. ജൂലൈ 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. 80കാരനായ റിട്ട. എൻജിനീയർ എം. രാമകൃഷ്ണയുടെ വീട്ടിലാണ് മോഷ്ടാവെത്തിയത്.
ഡൽഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന് പറഞ്ഞു.പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്നുവെന്നും രാമകൃഷ്ണന് പറഞ്ഞു.രാമകൃഷ്ണന്റെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.
Story Highlights:
Story Highlights: Thieves Find Nothing at Home Leave Cash