വെള്ളത്തിനടിയിൽ ബാർബി ഡാൻസ്; അഭിനന്ദവുമായി സോഷ്യൽ മീഡിയ

July 26, 2023

ബാർബി ചിത്രം പുറത്തിറങ്ങിയതോടെ ഇപ്പോൾ സംസാരവിഷയം ഇതുതന്നെയാണ്. എങ്ങും ബാർബി ട്രെൻഡാണ്. ബാർബി ഡ്രെസും കേക്കുമെല്ലാം ഇപ്പോൾ താരം. ഇപ്പോൾ വെള്ളത്തിനടിയിൽ ബാർബി ഡാൻസ് ചെയ്യുന്ന യുവതിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതും വെറുമൊരു ഡാൻസല്ല, വെള്ളത്തിനടിയിലാണ് യുവതി ഡാൻസ് ചെയ്യുന്നത്.

വീഡിയോക്ക് താഴെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ച് കമന്റുകളുമായി വരുന്നത്. ഒരിക്കൽ പോലും മുകളിലേക്ക് വരാതെ വെള്ളത്തിനടിയിലാണ് യുവതി മുഴുവൻ പ്രകടനവും കാഴ്ചവെക്കുന്നത്. യുവതിയുടെ പ്രകടനം കണ്ട് തനിക്ക് ശ്വാസം മുട്ടിയെന്നാണ് വിഡിയോയുടെ താഴെ വന്ന ഒരു രസകരമായ കമന്റ്.

ബാർബിക്കു പോലും ഇത്ര നന്നായി ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന് തുടങ്ങി നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ക്രിസ്റ്റീന എന്ന അണ്ടർവാട്ടർ ഡാൻസറാണ് വീഡിയോ പങ്കുവെച്ചത്. ഇതിന് മുമ്പും ക്രിസ്റ്റീന പങ്കുവെച്ച വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ ഈ നൃത്തം ബാർബി ആരാധകർക്കു കൂടുതൽ പ്രിയപ്പെട്ടതായി. ‘ഡാൻസ് ദ നൈറ്റ്’ എന്ന പ്രശസ്ത ഗാനത്തിനാണ് ക്രിസ്റ്റീന ചുവടുവെച്ചിരിക്കുന്നത്.

Story highlights – underwater-barbie-dance-viral