സിലിണ്ടർ ആകൃതി, ഇഷ്ടാനുസരണം ബൂത്തുകൾ തെരഞ്ഞെടുക്കാം; ചൈനയിൽ ഹിറ്റായൊരു റെസ്റ്റോറന്റ്

July 5, 2023

ലോകത്തിലെ ഏറ്റവും ആകർഷകമായ കെട്ടിടങ്ങളും റെസ്റ്റോറന്റുകളും ഉള്ള സ്ഥലമാണ് ചൈന. വ്യത്യസ്തമായ, കൗതുകം നിറഞ്ഞ നിരവധി സ്ഥലങ്ങളും പ്രത്യേകതകളും ഉള്ള നഗരം കൂടിയാണിത്. ഈ അടുത്തിടെ ചൈനയിലെ ഒരു റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സിലിണ്ടർ ആകൃതിയിലുള്ള കോൺക്രീറ്റ് പൈപ്പുകൾ കൊണ്ട് നിർമ്മിച്ചതായി തോന്നിക്കുന്ന വൃത്താകൃതിയിലാണ് റെസ്റ്റോറന്റ് ഉള്ളത്.

പീപ്പിൾസ് ഡെയ്‌ലി ഓൺലൈൻ ആണ് റെസ്റ്റോറന്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ മലയോര പ്രദേശമായ നാൻ ജില്ലയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഈ ബാർബിക്യൂ റെസ്റ്റോറന്റ് ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃതമായി കോൺക്രീറ്റ് പൈപ്പുകൾ കൊണ്ട് നിർമ്മിച്ച വിശാലമായ ഓരോ ബൂത്ത് നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

Read Also: ജീവിതയാത്രയ്ക്കിടെ ഭർത്താവിനെയും രണ്ടു മക്കളെയും നഷ്ടമായി; മുളങ്കമ്പ് വീട്ടിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്ന ദ്രൗപതി മുർമു

രണ്ട് നിലകളിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഈ ബൂത്തുകളിൽ നിന്ന് അവർക്ക് നഗരത്തിന്റെ കാഴ്ച ആസ്വദിക്കാനും കഴിയും. മാത്രമല്ല, പൈപ്പ് ബൂത്തിനുള്ളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് റസ്റ്റോറന്റിന്റെ മുറ്റത്ത് വെച്ചിരിക്കുന്ന മേശകളിൽ ഇരുന്നും ഭക്ഷണം കഴിക്കാം. ആളുകൾക്കിടയിൽ വളരെ പെട്ടെന്നാണ് ഈ റെസ്റ്റോറന്റ് ശ്രദ്ധ നേടിയത്. നിരവധി പേർ ഇതിനെ കുറിച്ച് പങ്കിടുകയും ചെയ്തു.

Story highlights – unique round shaped restaurant in china