അന്നും ഇന്നും; വർഷങ്ങൾക്കിടയിൽ വന്ന മാറ്റം- വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

September 1, 2023

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബാംഗങ്ങളും. എല്ലാവർക്കും ഇൻസ്റ്റാഗ്രാം പേജുകളും യുട്യൂബ് ചാനലുമുണ്ട്. ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് കൃഷ്ണകുമാർ ഫാമിലി അറിയപ്പെടുന്നതും. എല്ലാ വിശേഷങ്ങളും ഇവർ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ, പഴയൊരു ഓണക്കാലത്തെ ചിത്രം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഇവർ. അഹാന കൃഷ്ണയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്.

Read Also: സ്വാതന്ത്ര്യം ലഭിച്ച് 77 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

 സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- ahaana krishna recreates old onam photo