“നിങ്ങൾ ഓരോരുത്തരുടെയും തുടർച്ചയായ പിന്തുണയ്ക്കും ഇടപഴകലിനും നന്ദി”; ഒരാഴ്ചയ്ക്കുള്ളിൽ 5 ദശലക്ഷം ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി മോദിയുടെ വാട്ട്‌സ്ആപ്പ് ചാനൽ

September 27, 2023

പ്രധാനമന്ത്രി മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ ഒരാഴ്ചയ്ക്കുള്ളിൽ 5 ദശലക്ഷം ഫോളോവേഴ്‌സ്. കമ്മ്യൂണിറ്റിയിൽ ചേരുന്നതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഞങ്ങൾ 50 ലക്ഷത്തിലധികം വരുന്ന ഒരു കമ്മ്യൂണിറ്റിയായി മാറി. എന്റെ വാട്ട്‌സ്ആപ്പ് ചാനലിലൂടെ എന്നോട് ബന്ധപ്പെട്ട എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്! നിങ്ങൾ ഓരോരുത്തരുടെയും തുടർച്ചയായ പിന്തുണയ്ക്കും ഇടപഴകലിനും നന്ദിയുണ്ട്.നമ്മളിനിയും സംഭാഷണം തുടരും.” പ്രധാനമന്ത്രി മോദി പറഞ്ഞു.

നിലവിൽ, വാട്ട്‌സ്ആപ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവാണ് പ്രധാനമന്ത്രി മോദി. സെപ്റ്റംബർ 20 ന്, പ്രധാനമന്ത്രി മോദി തന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ ഒരു ദിവസം കൊണ്ട് ഒരു ദശലക്ഷം വരിക്കാരെ കൈവരിച്ചിരുന്നു. 91 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള എക്‌സിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അതേസമയം, ഫേസ്ബുക്കിൽ പ്രധാനമന്ത്രി മോദിക്ക് 48 ദശലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 79 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. വാട്ട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വാട്ട്‌സ്ആപ്പ് ചാനലിൽ ചേർന്നിരുന്നു. “വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്! തുടർച്ചയായ ആശയവിനിമയ യാത്രയിൽ ഇത് മറ്റൊരു പടി കൂടി ആണ്. നമുക്ക് ഇവിടെ ബന്ധം നിലനിർത്താം! പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ഒരു ചിത്രം ഇതാ…” വാട്ട്‌സ്ആപ്പ് ചാനലിലെ തന്റെ ആദ്യ പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെയാണ്.

ഇന്ത്യയിലും 150-ലധികം രാജ്യങ്ങളിലുമായി സെപ്റ്റംബർ 13-നാണ് മെറ്റാ വാട്ട്‌സ്ആപ്പ് ചാനലുകൾ ആരംഭിച്ചത്. വാട്ട്‌സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് പ്രാധാന്യമുള്ള ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നും അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിനുള്ള മാർഗം കൂടിയാണിത്.

Story Highlights: PM Modi’s WhatsApp Channel Crosses 5 Million Followers In Less Than A Week