മാസ ശമ്പളം 10 ലക്ഷം; രാജ്യത്തെ തന്നെ റെക്കോഡ് ശമ്പളം സ്വന്തമാക്കി 20 വയസുകാരി
നല്ലൊരു ജോലിയും ശമ്പളവും സ്വന്തമാക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ്. എന്നാൽ പല കടമ്പകളും കടന്ന് ഈ നേട്ടം സ്വന്തമാക്കാൻ പലരും സമയം എടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഒരു ഇരുപത് വയസുകാരിയാണ്. (record breaking salary meet bba student malissa fernandes)
ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബി ബി എ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ മാസം 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20 കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ എൻ എം ഐ എം എസിലെ എം ബി എ വിദ്യാർഥിനിയാണ് ഫെർണാണ്ടസാണ് താരം.
ക്യാംപസ് ഇന്‍റർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിന്‍റെ വാർത്താകുറിപ്പിലൂടെയാണ് ഈ സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് അറിയിച്ചത്. മലിസയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എൻ എം ഐ എം എസ് ഹൈദരാബാദ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷടക്കമുള്ളവർ ഇതിനകം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണെന്നും മറ്റ് കുട്ടികൾക്ക് മാതൃകയാണ് മലിസയെന്നുമാണ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷ് പറഞ്ഞത്.
Story Highlights: record breaking salary meet bba student malissa fernandes