“പതറാതെ അവൻ കൂട്ടുകാരനെ ചേർത്ത് നിർത്തി”; വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരന് പുതുജീവിതം നൽകി 11കാരൻ

October 5, 2023

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ ജീവനാണ്. (11-year-old boy gave a new life to a 6-year-old boy

പതിവ് പോലെ ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു 6 വയസുകാരൻ ആദി മെഹബൂബ്.പക്ഷെ കൂട്ടിൽ ഒരു സൂഹൃത്ത് വെള്ളത്തിലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ആദി മെഹബൂബ് വെള്ളത്തിൽ വീണു. മുങ്ങി താഴ്ന്നു.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

ആരും അറിഞ്ഞില്ല. ആദി മെഹബൂബ് മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്‌ലവ്‌ പതറിയില്ല. എടുത്തുചാടി കൂട്ടുകാരന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തി. നാട്ടിൽ ഇപ്പോൾ മുഹമ്മദ് അഫ്‌ലവിന്റെ ധീരതയാണ് ചർച്ചാവിഷയം. അഭിനന്ദിക്കാളും ആദരിക്കലും വേറെയും.

Story Highlights: 11-year-old boy gave a new life to a 6-year-old boy