നിറകണ്ണുകളോടെ സുഹൃത്തിന് വിട നൽകി നിവിൻ; ആത്മസുഹൃത്തിന്റെ വേർപാടിൽ താരം!!

October 12, 2023

ബാല്യസുഹൃത്തിന്റെ വേര്‍പാടില്‍ നിറകണ്ണുകളോടെ നടന്‍ നിവിന്‍ പോളി. ആലുവ സ്വദേശി നെവിൻ ചെറിയാൻ ആണ് അപൂർവ രോഗം ബാധിച്ച് മരിച്ചത്. 38 വയസായിരുന്നു പ്രായം. (actor nivin pauly friend die)

അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചു കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിൻ. ഒക്ടോബർ 11നായിരുന്നു മരണം.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്. നിവിൻ പോളിയുടെയും സിജു വിൽസന്റെയും ബാല്യകാല സുഹൃത്താണ്. തിരക്കിനിടയിലും ചികിത്സയിരുന്ന ആത്മസുഹൃത്തിനെ കാണാൻ നിവിൻ എത്തിയിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.

Story highlights – actor nivin pauly friend die