ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തേരോട്ടം; ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ പിറന്നത് റെക്കോഡുകൾ!!
ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തേരോട്ടം ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ജയിച്ചുകൊണ്ടു ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ നിരവധി റോക്കോഡുകൾ കൂടിയാണ് പിറന്നത്. ഇന്ത്യയുടെ വിരാട് കോലി, ഓസീസിന്റെ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് എന്നിവർ താരമായി മാറിയപ്പോൾ ഇന്ത്യയുടെ ഓപ്പണർമാർ നാണക്കേടും ഉണ്ടാക്കി. ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറായി വിരാട് കോലി മാറി. മത്സരത്തിൽ 85 റൺസ് നേടിയ കോഹ്ലി വൈറ്റ് ബോൾ ഐ സി സി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായി മാറി. (Cricket World Cup 2023: India vs Australia)
ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 1000 റൺസ് പൂർത്തിയാക്കുന്ന താരമായി ഓസ്ട്രേലിയുടെ ഓപ്പണർ ഡേവിഡ് വാർണർ മാറി. ലോകകപ്പിൽ വേഗത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കുന്ന താരമെന്ന റെക്കോഡ് ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായി. 1187 പന്തിൽ 50 വിക്കറ്റ് തികച്ച മലിംഗയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ സ്റ്റാർക്കിന് 50 വിക്കറ്റ് നേട്ടത്തിൽ എത്താൻ 941 പന്ത് മാത്രമാണ് വേണ്ടിവന്നത്.
43 റൺസെടുത്ത് പുറത്തായ ഡേവിഡ് വാർണർ ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 1000 റൺസ് പൂർത്തിയാക്കുന്ന താരമായി. മാർക്ക് വോ, ആഡം ഗിൽ ക്രിസ്റ്റ്, റിക്കി പോണ്ടിങ് എന്നിവരാണ് ലോകകപ്പിൽ 1000 റൺസ് കടന്ന മറ്റു താരങ്ങൾ.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
ലോകകപ്പിൽ 15-ാമത്തെ ക്യാച്ചെടുത്ത കോലി അനിൽ കുംബ്ലെയെയാണ് പിന്നിലാക്കിയത്. ജസ്പ്രീത് ബുംറയുടെ പന്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ ക്യാച്ചെടുത്തതോടെയാണ് കോലി ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറായി മാറിയത്. അതേമയം നാണക്കേടിന്റെ റെക്കോഡുകളും ഇന്ത്യയെ തേടിയെത്തി. ഏകദിനത്തിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത് ആദ്യമായിട്ടാണ്. ലോകകപ്പിൽ ഇന്ത്യയുടെ ഓപണർമാർ പൂജ്യത്തിന് പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും കൂടിയ ക്യാപറ്റനായി മാറി രോഹിത് ശർമ്മ- പ്രായം 36 വയസും 161 ദിവസവും അസറുദീനായിരുന്നു ഇതുവരെ പ്രായമേറിയ ക്യാപ്റ്റൻ. ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഓസ്ട്രേലിയ നേടുന്ന രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോർ. 1983 ലോകകപ്പിലെ 124 റൺസാണ് ഒന്നാമത്.
ഏറ്റവും കൂടുതതൽ അർദ്ധ സെഞ്ചുറികൾ ഏകദിന ലോകകപ്പിൽ നേടുന്ന ഇന്ത്യൻ താരങ്ങളിൽ രോഹിതിനൊപ്പം രണ്ടാം സ്ഥാനത്തെത്തി വിരാട് 9 അർദ്ധ സെഞ്ച്വറി താരം നേടി. സച്ചിനാണ് ഒന്നാമാത് 21അർദ്ധ സെഞ്ചുറികൾ. രാഹുൽ സെഞ്ച്വറി നേടിയിരുന്നെകിൽ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ സെഞ്ച്വറി നേടിയ മൂന്നാമത് ഇന്ത്യൻ താരമായേനെ. ധവാനും അജയ് ജഡേജയും മാത്രമാണ് ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുന്ന 150 ആം ഏകദിനമായിരുന്നു ഇന്നലെ നടന്നത്.
Story Highlights: Cricket World Cup 2023: India vs Australia