“ഈ ലോകം വിട്ടുപോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സൂര്യനും ചന്ദ്രനും കാണാതെ മകളെ വളർത്തുമായിരുന്നു”; മകളുടെ ഓർമയിൽ വിജയ് ആന്റണിയുടെ ഭാര്യ

October 10, 2023

തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ സെപ്റ്റംബർ 19 നായിരുന്നു ആത്‍മഹത്യ ചെയ്തത്. തന്റെ പതിനാറുകാരിയായ മകൾ മീരയുടെ മരണശേഷം വിജയ് ആന്റണി തന്റെ പ്രിയപ്പെട്ട മകളെ കുറിച്ച്ഒരു ഹൃദയസ്പർശിയായ പോസ്റ്റ് പങ്കിട്ടിരുന്നു. തന്റെ മകൾ നഷ്ടപെട്ടപ്പോൾ താൻ സ്വയം നഷ്ട്ടപെട്ടന്നാണ് വിജയ് ആന്റണി കുറിച്ചത്. ഇപ്പോൾ തന്റെ മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ ആന്റണി.

പതിനാറാം വയസ്സിൽ ഈ ലോകം വിട്ടുപോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സൂര്യനും ചന്ദ്രനും കാണാതെ മകളെ വളർത്തുമായിരുന്നുവെന്ന് ഫാത്തിമ പറയുന്നു. മകളെക്കുറിച്ചുള്ള ഓർമകളിൽ താനും മരിച്ചുകൊണ്ടിരിക്കുകയാണെന്നും മകൾ മടങ്ങിവരുന്നത് കാത്തിരിക്കുകയാണെന്നും ഫാത്തിമ കുറിച്ചു.

‘‘നീ 16 വയസ്സു വരെ മാത്രമേ ജീവിക്കുകയുള്ളു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ. അത് എനിക്ക് അറിയുമായിരുന്നെങ്കിൽ നിന്നെ ഞാൻ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ പൊതിഞ്ഞു പിടിച്ചു വളർത്തിയേനെ. നിന്നെക്കുറിച്ചുള്ള ഓർമകളിലും ചിന്തകളിലും മുങ്ങിയും പൊങ്ങിയും ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വരൂ മോളെ. ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു തങ്കം’’. മകൾ മീരയുടെ ചിത്രം പങ്കിട്ടുകൊണ്ട് ഫാത്തിമ എക്‌സിൽ കുറിച്ചു

കഴിഞ്ഞ സെപ്റ്റംബർ 19 നാണ് ചെന്നൈയിൽ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. പതിവ് പോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് മുറിയിലെത്തിയ വിജയ് ആണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Story Highlights: fatima-vijay-antonys-heartbreaking-tweet-after-daughter-meeras-death.