ബൈ ബൈ ഇന്ത്യ! വാരാണസി തെരുവിൽ നിന്നും നെതർലണ്ടിലേക്ക് പറക്കാനൊരുങ്ങി ജയ

October 28, 2023

അതിർത്തികൾക്കപ്പുറമുള്ള പ്രണയകഥകൾ നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ കടൽ കടന്നൊരു വേറിട്ട സ്നേഹബന്ധത്തിന്റെ കഥയാണ് ജയയ്ക്കും അവളുടെ സ്വന്തം മെറിൽനും പറയാനുള്ളത്. (From lanes of Varanasi to Netherlands)

ആംസ്റ്റർഡാംകാരിയായ മെറിൽ ബോൻടെൻബെൽ വാരാണസി സന്ദർശിക്കാനായാണ് ഇന്ത്യയിലെത്തുന്നത്. ഒരിക്കൽ സഹയാത്രികരോടൊപ്പം നാട് കാണാനിറങ്ങിയപ്പോഴാണ് ജയ എന്ന നായയെ ആദ്യമായി മെറിൽ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ സുന്ദരിയായ ജയയെ മെറിൽന് വല്ലാതെ ഇഷ്ടമായി. പിന്നീട് മെറിൽ പോകുന്നിടത്തെല്ലാം ജയ അവരെ പിന്തുടരാൻ തുടങ്ങി.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

തെരുവിൽ വെച്ച് മറ്റൊരു നായ ഒരു ദിവസം ജയയെ ആക്രമിച്ചു. ഉടനെ തന്നെ ഒരു സെക്യൂരിറ്റി ഗാർഡ് വന്നു അവളെ രക്ഷിച്ചെങ്കിലും മെറിൽ വല്ലാതെ അസ്വസ്ഥയായി. ജയയെ സുരക്ഷിതയാക്കണം എന്നതിലുപരി അവളെ ദത്തെടുക്കാൻ ഒരു ഉദ്ദേശവും മെറിൽന് ഉണ്ടായിരുന്നില്ല. പക്ഷെ ജയയെ ഉപേക്ഷിച്ചു പോരാൻ അവർക്കു ബുദ്ധിമുട്ടു തോന്നി. പിന്നീട് ജയക്ക് പാസ്സ്പോർട്ടും വിസയും ശരിയാക്കുന്നതിനു വേണ്ടി തന്റെ വിസാ കാലാവധി ആറു മാസം വരെ നീട്ടി വാരണാസിയിൽ തന്നെ തങ്ങേണ്ടി വന്നു മെറിൽന്.

അനേകം ദിനങ്ങൾ നീണ്ട പരിശ്രമമാണ് മെറിലിനൊപ്പമുള്ള ജയയുടെ ഈ യാത്ര. തൻ്റെ കഷ്ടപ്പാടൊന്നും പാഴായില്ല എന്ന് അവർ പറയുന്നു. ഒരു നായയെ വേണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു മെറിൽന്. ഒടുവിൽ വാരണാസി തെരുവിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട കൂട്ടാളിയെ കൂടെ കൂട്ടാൻ കഴിയുന്നതിന്റെ ആവേശത്തിലാണിപ്പോൾ അവർ.

Story highlights: From lanes of Varanasi to Netherlands