പരമ്പരാഗത വേഷത്തില്‍ ആദ്യമായി ബഞ്ചാരയില്‍ പാട്ടുപാടി ചിത്ര; വൈറലായി ചിത്രങ്ങൾ!!
കെ എസ് ചിത്ര എന്ന പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ആ പേരും സ്വരവും സംഗീതവും നമുക്ക് നൽകിയ സന്തോഷവും പാട്ടുകളും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാകാത്തതാണ്. കെ.എസ്.ചിത്രയുടെ പാട്ടുകൾ പോലെ തന്നെ അവരുടെ വിനയവും മറ്റുള്ളവരോടുള്ള ഇടപെടലുകളും ചിത്രയെ മലയാളികൾക്ക് അത്രമേൽ പ്രിയപെട്ടതാക്കി മാറ്റി. സന്തോഷത്തിലും സങ്കടത്തിലും ഏറെ സ്നേഹത്തോടെ മലയാളികൾ അവരെ ചേർത്തുപിടിച്ചിരുന്നു. (K S Chithra viral video)
പരമ്പരാഗത വേഷത്തില്‍ ബഞ്ചാരയില്‍ ആദ്യമായി പാട്ടുപാടിയിരിക്കുകയാണ് മലയാളികളുടെ വാനമ്പാടി. പാട്ടിന്റെ വിശേഷങ്ങള്‍ ചിത്ര തന്റെ പേജിലൂടെയാണ് പങ്കുവച്ചത്. ഒപ്പം പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞ് നില്ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്ര പാടിയത്. എം.എൽ.രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
READ ALSO: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..
ചിത്രയ്ക്കൊപ്പം ഗാനമാലപിച്ചിരിക്കുന്നത് എം.ശ്രീനിവാസ് ചവാന് ആണ്. വരികളെഴുതിയിരിക്കുന്നത് വിനായക് പവാറാണ്. ഇത് തന്റെ ആദ്യ അനുഭവമാണെന്നും ബഞ്ചാര ഭാഷയില്‍ പാടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Story highlights- K S Chithra viral video