“നമ്മുടെ ഈ വണ്ടിയും പൊലീസാണ്”; കണ്ണൂർ സ്‌ക്വാഡിലെ ആ ടാറ്റാ സുമോ ഇനി മമ്മൂട്ടി കമ്പനിയുടേത്!

October 4, 2023

മമ്മുട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ പ്രേക്ഷക പ്രീതി നേടി തിയേറ്ററിൽ തരംഗം സൃഷ്ടിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുൻ കണ്ണൂർ എസ് പി എസ്. ശ്രീജിത്ത് രൂപീകരിച്ച സ്പെഷൽ സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതവും ഒരു യഥാർത്ഥ അന്വേഷണകഥയുമാണ് ചിത്രം പറയുന്നത്. (Mammootty buys tata sumo used in kannur squad movie)

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന്റെ കാഴ്ചാനുഭവത്തെ പൂർണമായി തൃപ്തിപ്പെടുത്തുന്നൊരു സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മുട്ടി കമ്പനിയുടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമ എന്നത് കൊണ്ട് തന്നെ തുടക്കം മുതലേ സിനിമയ്ക്കുണ്ടായിരുന്ന ഹൈപ്പുകളൊന്നും വെറുതെയായില്ല. അത്രത്തോളം മികവാർന്ന സിനിമ തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. കേരളം കടന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറ്റാന്വേഷണത്തിനായി യാത്ര ചെയ്യുന്ന, ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞ് പോകുന്ന സിനിമ ഒരു റോഡ് മൂവി കൂടിയാണ്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

‘നമ്മുടെ ഈ വണ്ടിയും ഒരു പൊലീസാണ്’ ചിത്രത്തിൽ മമ്മുട്ടി പറയുന്ന ഒരു ഹിറ്റ് ഡയലോഗ് കൂടിയുണ്ട്. പഴയ വണ്ടിയായ ടാറ്റാ സുമോയാണത്. ഒരു പവർ സ്റ്റിയറിങ് പോലും വണ്ടിയ്ക്ക് ഇല്ല. ഈ വണ്ടി മമ്മുട്ടി കമ്പനി എടുത്തെന്നും വാർത്തകൾ വരുന്നുണ്ട്. ഇതിനെ കുറിച്ചുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും മമ്മൂട്ടിയും. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‍ക്വാഡ്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Story highlights – Mammootty buys tata sumo used in kannur squad movie