“നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിന് പെൺകുഞ്ഞ് പിറന്നു

October 7, 2023

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. (Neymar and his girlfriend Bruna Biancardi blessed with a baby girl)

‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മാര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമാണ് ബ്രൂണ ബിയന്‍കാര്‍ഡി.

അതേസമയം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്.

Story Highlights: Neymar, his girlfriend Bruna Biancardi blessed with a baby girl