കുടിയ്ക്കാന്‍ മാത്രമല്ല ചര്‍മ്മം തിളങ്ങാനും കോഫി

November 6, 2023

കോഫി, അല്ലെങ്കില്‍ കാപ്പി എന്നൊക്കെ നാം വിളിയ്ക്കുന്ന പാനിയം പലര്‍ക്കും പ്രിയപ്പെട്ടതാണ്. ബ്ലാക്ക് കോഫി അഥവാ കട്ടന്‍കാപ്പി മലയാളികളുടെ രുചിയിടങ്ങള്‍ നേരത്തെതന്നെ കീഴടക്കിയതുമാണ്. എന്നാല്‍ ക്ഷീണമകറ്റാനും ദാഹമകറ്റാനും മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കോഫി ബെസ്റ്റാണ്. പ്രത്യേകിച്ച് തലമുടിയ്ക്കും ചര്‍മ്മത്തിനും. കോഫിയുടെ അത്തരം ചില ഗുണങ്ങളെ പരിചയപ്പെടാം.

മികച്ചൊരു സ്‌ക്രബറാണ് കോഫി പൗഡര്‍. ക്ലോറെജെനിക് ആസിഡ് കോഫിയില്‍ അടങ്ങിയിരിയ്ക്കുന്നു, ഇവ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കും. ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ത്ത് കോഫി പൗഡര്‍ കൊണ്ട് സ്‌ക്രബ് ചെയ്യാവുന്നതാണ്.

മുഖത്തെ അമിത എണ്ണമയത്തെ ചെറുക്കാനും കോഫി പൗഡര്‍ സഹായിക്കുന്നു. അതുപോലെ തന്നെ ബ്ലാക് ഹെഡ്‌സിനും ഒരു മികച്ച പരിഹാരമാണ് ഇത്. ആന്റിഓക്‌സിഡന്റ് ധാരളമായി അടങ്ങിയിരിയ്ക്കുന്നതിനാല്‍ ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ ഉപകാരപ്രദമാണ് കോഫി. കോഫി ഫേസ്മാസ്‌ക് ആഴ്ചയില്‍ ഒരുതവണ ഉപയോഗിയ്ക്കുന്നത് ചര്‍മ്മം സംരക്ഷിക്കാനും മുഖകാന്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read also: “ഇവിടെ കത്തുകൾ ഒഴുകിയെത്തും”; കശ്മീരിലുള്ള ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്!

മുടിയുടെ സംരക്ഷണത്തിനും കോഫി പൗഡര്‍ മികച്ചതാണ്. കോഫി പൗഡര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് തയാറാക്കുന്ന മിശ്രിതം മുടിയിഴകളില്‍ പുരട്ടുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മുടിയ്ക്ക് കൂടുതല്‍ തിളക്കവും ലഭിയ്ക്കും. ഹെന്നയ്‌ക്കൊപ്പം കോഫിയും മിക്‌സ് ചെയ്ത് തലമുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

Story highlights-Beauty benefits of coffee powder