‘അത് പ്രേം നസീർ സാർ…’ നിത്യഹരിത നായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാഗ്യലക്ഷ്മി!
നടി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്ന നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ശബ്ദം അറിയാത്ത മലയാളികൾ വിരളമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിത്യഹരിത നായകൻ പ്രേം നസീറുമൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നടി കലാരഞ്ജിനിയെയും ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജിയെയും ചിത്രത്തിൽ കാണാം. (Bhagyalakshmi shares old picture with actor Prem Nazir)
സിനിമാ ഡബ്ബിംഗിൽ ഭാഗ്യലക്ഷ്മി അരങ്ങേറ്റം കുറിച്ചത് 1972 -ൽ പി.എൻ സുന്ദരം സംവിധാനം ചെയ്ത ‘അപരാതി’ എന്ന സിനിമയിൽ പ്രേം നസീറിന്റെ മകളായി അഭിനയിച്ച കുട്ടിക്ക് ശബ്ദം നൽകിയാണ്.
Read also: ചിത്രീകരണയാത്രയുമായി പൃഥ്വിരാജ്; കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററിലേക്ക്..
പത്താം വയസ്സിൽ യുവതാരങ്ങൾക്കായി ഡബ്ബ് ചെയ്യാൻ തുടങ്ങിയ ഭാഗ്യലക്ഷ്മി, “മനസ്സ്” എന്ന ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം കുറിച്ചു. 1978 മുതൽ 1980 വരെ ബാലതാരങ്ങൾക്കും സഹനടികൾക്കുമായി സിനിമകൾ ഡബ്ബ് ചെയ്യുന്നത് തുടർന്നു. പിന്നീട് ‘കോളിളക്കം’ എന്ന ചിത്രത്തിലൂടെ സുമലതയ്ക്ക് ഡബ്ബ് ചെയ്തു. ‘നോക്കെത്താത്തൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രമായിരുന്നു മലയാള ചലച്ചിത്രമേഖലയിൽ ഭാഗ്യലക്ഷ്മിക്ക് വഴിത്തിരിവായത്.
2021-ൽ അവർ റിയാലിറ്റി ടിവി ഷോ ‘ബിഗ് ബോസ് മലയാളം സീസൺ 3-ൽ’ മത്സരിച്ചു. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മൂന്ന് തവണ നേടിയിട്ടുമുണ്ട്.
Story highlights: Bhagyalakshmi shares old picture with actor Prem Nazir