1200 ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഡിസ്നിലാൻഡ് ടൂറിനയച്ച് കമ്പനി ഉടമ!

November 4, 2023

ഓഫീസിലെ തിരക്കുകൾ കാരണം അവധിപോലും കിട്ടുന്നില്ല എന്ന പരാതി പറയുന്നവരാണ് അധികമാളുകളും. ലീവ് കിട്ടിയാൽ തന്നെ ഓഫീസിലെ സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാനൊന്നും പലർക്കും സാധിക്കാറില്ല. എന്നാൽ, ഒരു ശതകോടീശ്വരനായ കമ്പനി ഉടമ കമ്പനിയുടെ 1,200 ജീവനക്കാരെയും കുടുംബാംഗങ്ങളെയും ടോക്കിയോ ഡിസ്നിലാൻഡ് സന്ദർശിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ്.

മൾട്ടിനാഷണൽ ഹെഡ്ജ് ഫണ്ട് സിറ്റാഡൽ എൽഎൽസിയുടെ സിഇഒയും മാർക്കറ്റ് മേക്കർ സിറ്റാഡൽ സെക്യൂരിറ്റീസിന്റെ സ്ഥാപകനുമായ കെൻ ഗ്രിഫിൻ 1,200 ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വാൾട്ട് ഡിസ്നി വേൾഡ് ടോക്കിയോയിൽ മൂന്ന് ദിവസത്തെ വാർഷിക ആഘോഷത്തിനായി പണം നൽകിയിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒക്‌ടോബർ 27 മുതൽ 29 വരെ നടന്ന ആഘോഷത്തിൽ ഏഷ്യാ പസഫിക്കിലെ ആറ് കമ്പനികളുടെ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർ യാത്രയ്ക്കായി എത്തി. ഹോങ്കോംഗ്, സിംഗപ്പൂർ, സിഡ്നി, ഷാങ്ഹായ്, ടോക്കിയോ, ഗുരുഗ്രാം എന്നിവടങ്ങളിൽ നിന്നുള്ളവരാണ് കുടുംബസമേതം എത്തിയത്. ജീവനക്കാർ അവരുടെ ജീവിതപങ്കാളികൾക്കും കുട്ടികൾക്കുമൊപ്പം ടോക്കിയോ ഡിസ്നിലാൻഡും ഡിസ്നിസീയും സന്ദർശിച്ചു.

Read also: എഐ ക്യാമറ പകർത്തിയ കാറിന്റെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം; പിന്നിൽ ഇരുന്ന കുട്ടികൾ ചിത്രത്തിലുമില്ല!

അതേസമയം, യാത്ര, ഹോട്ടലുകൾ, ഭക്ഷണം, ഡിസ്നി ടിക്കറ്റുകൾ, വിനോദം, ശിശു സംരക്ഷണം എന്നിവയുടെ എല്ലാ ചെലവുകളും അദ്ദേഹം വഹിച്ചു. പ്രധാന റൈഡുകൾക്കും മറ്റ് വലിയ കാഴ്ചകൾക്കുമായി കാത്തിരിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേകം പാസുകളും ഇവർക്ക് ലഭിച്ചു.

Story highlights- Billionaire Boss Sends 1,200 Employees On A 3-Day Paid Trip