ചെറുപ്പം നിലനിർത്താൻ ബ്ലൂ ടീ; കാഴ്ചയിലും ആരോഗ്യത്തിലും കേമൻ
കാഴ്ചയ്ക്ക് നല്ല അഴകുള്ള ബ്ലൂ ടീ ആരോഗ്യകാര്യത്തിലും മുൻപന്തിയിലാണെന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു അറിവ് ഉണ്ടെങ്കിൽ പോലും എങ്ങനെയാണ് ഈ നീല നിറമുള്ള ചായ ഉണ്ടാക്കുന്നതെന്ന് പലർക്കും അറിയില്ല. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ശംഖുപുഷ്പമാണ് ബ്ലൂ ടീയ്ക്ക് പിന്നിൽ.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.
ഒരു കപ്പ് ബ്ലൂ ടീ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും ഹൃദയാരോഗ്യത്തിനും ഈ ചായക്ക് സാധിക്കുന്നു.
ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് ഇത് പ്രദാനം ചെയ്യുന്നത്. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും കഴിയും.
Read also: ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു; ഫോർമുല വൺ കണ്ട് മടങ്ങിയ സംഘമെത്തിയത് മരുഭൂമിയിൽ
ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്ലൂ ടീ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.
Story highlights- blue tea benefits