രണ്ടാം മിനുട്ടില്‍ തന്നെ പെനാല്‍ട്ടി, അനുകൂല തീരുമാനം തെറ്റെന്ന് റൊണാള്‍ഡോ, അഭിനന്ദനവുമായി എതിര്‍ ടീം താരങ്ങള്‍

November 28, 2023

ഫുട്‌ബോള്‍ മത്സരത്തില്‍ എതിരാളികള്‍ക്കുമേല്‍ ജയത്തിനായി ഏതറ്റം വരെ പോകാനും താരങ്ങള്‍ മുതിരാറുണ്ട്. പെനാല്‍റ്റി നേടിയെടുക്കുന്നതിനായി എതിര്‍ ബോക്‌സില്‍ ഡൈവ് ചെയ്തും താരങ്ങളെ പ്രകോപിപ്പിച്ച് കാര്‍ഡ് വാങ്ങിക്കൊടുക്കുക തുടങ്ങിയവയെല്ലാം സര്‍വസാധാരണമാണ്. എന്നാല്‍ സത്യസന്ധമായ തീരമാനങ്ങള്‍കൊണ്ട് ആരാധകരുടെ എതിര്‍ താരങ്ങളുടെയും പ്രശംസയ്ക്ക് അര്‍ഹരാകുന്ന പ്രകടനങ്ങളും ഉണ്ടാകാറുണ്ട്. ( Cristiano convinced the referee to overturn his penalty decision )

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് കയ്യടിക്കുകയാണ് ആരാധകരും എതിര്‍ ടീമംഗങ്ങളും. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ റൊണാള്‍ഡോയുടെ തീരുമാനമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇറാന്‍ ക്ലബായ പെര്‍സപൊലിസിനെതിരായ മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ തീരുമാനം തെറ്റാണെന്നും പെനാല്‍റ്റി പിന്‍വലിക്കണമെന്നും റൊണാള്‍ഡോ റഫറിയോടെ പറയുന്നുണ്ടായിരുന്നു.

പിന്നാലെ വാര്‍ പരിശോധനയ്ക്ക് ശേഷമാണ് റഫറി തീരുമാനം പിന്‍വലിച്ചത്. പെര്‍സപൊലിസ് താരങ്ങള്‍ റൊണാള്‍ഡോയുടെ ഈ സത്യസന്ധതയെ അഭിനന്ദിക്കുന്നതും കാണാമായിരുന്നു. ഈ നല്ല പെരുമാറ്റത്തിന് സാമൂഹിക മാധ്യമത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read Also: 40 വാര അകലെ നിന്നൊരു ചിപ്പ് ഗോൾ; റൊണാള്‍ഡോയുടെ ഗോള്‍വേട്ട ആഘോഷമാക്കി ആരാധകര്‍..!

ഒരുപക്ഷെ ഈ ഗോളിന്റെ ബലത്തില്‍ അല്‍ നസ്‌റിന് ജയം നേടാമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 17-ാം മിനുട്ടില്‍ അല്‍ നസര്‍ താരം ചുവപ്പ് കാര്‍ഡുമായി കളംവിട്ടിരുന്നു. പെര്‍സപൊലിസിന്റെ ഒരു കൗണ്ടര്‍ അറ്റാക്ക് തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതിരോധ താരം അല്‍ നജ്മി ചുവപ്പ് കാര്‍ഡ് വാങ്ങിയത്. പിന്നീട് ഇരുടീമുകളും ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Story highlights: Cristiano convinced the referee to overturn his penalty decision