“വേഗം ടിക്കറ്റ് എടുത്തോളൂ”; മുൻനിരയിലിരുന്ന ബുർജ് ഖലീഫയിലെ പുതുവൽസരം ആഘോഷിക്കാം!!
ഇത്തവണത്തെ പുതുവത്സരാഘോഷം ബുർജ് ഖലീഫയിൽ ഇരുന്ന് കാണണോ? മുൻനിരയിലിരുന്നു കാണാൻ ഇത്തവണ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. എല്ലാ വർഷവും നടക്കാറുള്ള കരിമരുന്ന് പ്രയോഗം എല്ലാവർക്കും പതിവുപോലെ സൗജന്യമായി കാണാൻ അവസരമുണ്ട്. പക്ഷെ കൂടുതൽ അടുത്തുനിന്ന് കാണാനുള്ള സൗകര്യത്തിനാണ് ടിക്കറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ( Dubai Burj Khalifa new year fireworks )
മുതിർന്നവർക്ക് 300 ദിർഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർക്ക് 150 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. നവംബർ പത്ത് മുതൽ പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ എടുക്കാം.
ഡിസംബർ 26 മുതൽ ബാഡ്ജുകൾ കൈപ്പറ്റാം. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ബാഡ്ജുകൾ വിതരണം ചെയ്യും. ദുബായ് മോൾ, ദുബായ് ഹിൽസ് മോൾ, ദുബായ് മറീന മോൾ എന്നിവിടങ്ങളിൽ നിന്ന് ബാഡ്ജുകൾ എടുക്കാം. ഡിസംബർ 30 ആണ് ബാഡ്ജ് കൈപ്പറ്റേണ്ട അവസാനതിയതി.
ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയാണ് ടിക്കറ്റ്. ബാഡ്ജില്ലാത്ത ആരെയും ബുർജ് പാർക്കിലേക്ക് കടത്തിവിടില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ പുതുവൽസരാഘോഷങ്ങൾ ആസ്വദിക്കാൻ ലക്ഷകണക്കിന് പേരാണ് ദുബായ് ഡൗൺ ടൗണിലെത്തുന്നത്.
Story highlights – Dubai Burj Khalifa new year fireworks