വരന് അണിഞ്ഞത് 20 ലക്ഷത്തിന്റെ നോട്ട് മാല; ശരിക്കും നോട്ടുകളോ, അതോ മാതൃകയോ…
വിവാഹങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്നതാണ് ഇന്ത്യന്‍ സംസ്കാരം. അതുകൊണ്ടുതന്നെ വലിയ ആഘോഷങ്ങളോടെയാണ് നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ നടക്കുന്നത്. വിവാഹങ്ങളുടെ ഭാഗമായി നിരവധി ആചാരങ്ങളും ചടങ്ങുകളുമാണ് നടക്കുന്നത്. അതോടൊപ്പം സമൂഹത്തില്‍ ശ്രദ്ധനേടുന്നതിനായി വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ആളുകള്‍ ഒരുക്കമാണ്. ഇതിനായി എത്ര പണവും ചെലവഴിക്കും. ( Groom wore 20 lakhs currency notes in Haryana )
പ്രത്യകമായ അലങ്കരിച്ച വാഹനത്തില്‍ വരന്റെ ഘോഷയാത്രയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. നവദമ്പതികള്‍ക്ക് ജീവിതത്തിലുടനീളം ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി കറന്‍സി നോട്ടുകള്‍ കൊണ്ട തയ്യാറാക്കിയ മാല ധരിക്കുക എന്നതും ഇതിലുള്‍പ്പെട്ട ഒരു ചടങ്ങാണ്. അത്തരത്തിലൊരു നോട്ട് മാലയുടെ വിഡീയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അടുത്തിടെ ഹരിയാനയില്‍ നടന്ന ഒരു കല്യാണത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
20 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകളാണ് ഈ വരന് ധരിച്ച മാലയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. @dilshadkhan_kureshipur എന്ന യൂസറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. അതില്‍ ഒരു വീടിന്റെ ടെറസിന് മുകളില്‍ നില്ക്കുന്ന വരനെ കാണാം. അയാളുടെ മാല ടെറസില്‍ നിന്നും താഴേക്ക് ഒരുപാട് നീണ്ട് കിടക്കുകയാണ്. 500 രൂപയുടെ നോട്ടുകള്‍ പൂക്കളുടെ ആകൃതിയില്‍ ഒരുക്കിയാണ് മാല തയ്യാറാക്കിയിട്ടുള്ളത്.
Read Also: ഒരു സ്പ്രൈറ്റിന് 800 രൂപ..! സാള്‍ട്ട് ബേ റെസ്റ്റോറന്റിലെ അമിത വിലയ്ക്കെതിരെ വിമര്‍ശനം
എന്നാല്‍, ഈ മാലയ്ക്കായി ഉപോയോഗിച്ചത് ശരിക്കും നോട്ടുകള്‍ തന്നെയാണോ അതോ വെറുതെ കൗതുകത്തിന്് വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണോ എന്ന കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ ഉപയോക്താക്കളുടെ ആശങ്ക മാറിയിട്ടില്ല. ശരിക്കും ഉള്ളത് തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്ന വ്യാജ നോട്ടുകളാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. അതേസമയം മറ്റ് ചിലര്‍ വളരെ രസകരമായ കമന്റുകളുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ഇന്‍കം ടാക്സ് അധികൃതർ വൈകാതെ സ്ഥലത്തെത്തും എന്നായിരുന്നു അതിലെ രസകരമായ ഒരു പ്രതികരണം.
Story Highlight: Groom wore 20 lakhs currency notes in Haryana