പ്രിയപ്പെട്ടവരുടെയെല്ലാം പ്രതീക്ഷ തകർത്ത് അവൾ വിടവാങ്ങി; കേരളാ പോലീസിന്റെ സ്വന്തം കല്യാണി ഇനി ഓർമ!

November 22, 2023

സംസ്ഥാന പോലീസിന്റെ ശ്വാനസേനയിലെ മികച്ച സ്‌നിഫർ ഡോഗുകളിൽ ഒരാളായ കല്യാണി നീണ്ട എട്ടര വർഷത്തെ സേവനത്തിനൊടുവിൽ വിടവാങ്ങി. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള കല്യാണി, സ്‌ക്വാഡിന്റെ അഭിമാനമായിരുന്നു. പോലീസ് സേനയെ മുഴുവൻ തീരാ വേദനയിലാക്കിയിരിക്കുകയാണ് കല്യാണിയുടെ വിടവാങ്ങൽ. (Kerala Police Squad dog Kalyani passes away)

സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസ് പുരസ്കാരം ഉൾപ്പടെ കല്യാണി കരസ്ഥമാക്കിയത് നിരവധി ബഹുമതികളാണ്. 2015 ലാണ് കല്യാണി സ്‌ക്വാഡിന്റെ അംഗമാകുന്നത്. വന്ന കാലം മുതൽ ഏറ്റവും മിടുക്കി എന്ന പദവി കല്യാണിക്ക് മാത്രം സ്വന്തമായിരുന്നു. പോലീസ് സേനയ്ക്കുള്ളിലും പുറത്തും അനേകം ആരാധകരാണ് കല്യാണിക്കുള്ളത്.

Read also: ഉദ്വോഗത്തിന്റെ എട്ട് മണിക്കൂര്‍; അഴുക്കുചാലില്‍ നിന്ന് പിപ്പ പുതുജീവിതത്തിലേക്ക്..

കല്യാണിയുടെ നിർണ്ണായകമായ കണ്ടെത്തലുകൾ പല കേസുകളിലും വഴിത്തിരിവായിട്ടുണ്ട്. വയറിൽ ഉണ്ടായ ട്യൂമർ നീക്കം ചെയ്യാൻ കല്യാണി ശസ്ത്രക്രിയയ്ക്ക് വിധേയയായി. പക്ഷെ പ്രിയപ്പെട്ടവരുടെയെല്ലാം പ്രതീക്ഷകൾ തകർത്തുകൊണ്ട് അവൾക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു. സേനയ്ക്ക് എന്നെന്നും തീരാനാഷ്ടമാണ് കല്യാണിയുടെ അഭാവം. നിറകണ്ണുകളോടെ ഏറെ ദുഃഖം ഉള്ളിലൊതുക്കിയാണ് ഒപ്പമുള്ളവർ കല്യാണിയെ യാത്രയാക്കുന്നത്.

Story highlights: Kerala Police Squad dog Kalyani passes away