അസോസിയേഷനുമായി ഭിന്നത, സ്കലോണി അര്‍ജന്റീനയുടെ പരിശീലക സ്ഥാനമൊഴിയും, മുന്നിലുള്ളത് വമ്പന്‍ ഓഫര്‍
അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം അര്‍ജന്റീനയെ ട്രിപ്പിള്‍ കിരിട ജേതാക്കളാക്കിയ ലയണല്‍ സ്കലോണി പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനെതിരായ വിജയത്തിന് പിന്നാലെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കിയിരുന്നു. ( Lionel Scaloni steps down as Argentina coach )
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനമൊഴിയുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റുമായും താരങ്ങളുമായും ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും സ്കലോണി ബ്രസീലിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് സ്കലോണിയാണ്. ലോകകപ്പ് വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ച പാരിതോഷിക തുക സ്കലോണിക്കും സഹപരിശീലകര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിച്ച പരിശീലക സംഘത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും സ്കലോണിക്കുണ്ട്. ലോകകപ്പ് കൂടാതെ കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങളിലേക്കും മെസിപ്പടയെ നയിച്ച പരിശീലകനാണ് സ്കലോണി.
Read Also: ഗര്‍ണാച്ചോയുടെ വണ്ടര്‍ ഗോളിന് സമാനം; പുഷ്കാസ് അവാര്‍ഡിനായി ഒരു ഇന്ത്യന്‍ താരത്തിന്റെ ഗോളും..
അതസേമയം, സ്കലോണി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ അടുത്ത പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നിലവിലെ റയല്‍ പരിശീലകന് കാര്‍ലോസ് ആന്‍സലോട്ടി സീസണിനൊടുവില്‍ ടീം വിടുന്നതോടെ പകരക്കാരനായിട്ടാണ് സ്കലോണിയെ നോട്ടമിടുന്നത്. ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരീശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്.
മെസിയും സ്കലോണിയും തമ്മില്‍ അഭേദ്യമായ സുഹൃത്ത് ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ പ്രിയ പരിശീലകന് പടിയിറങ്ങുന്നതോടെ മെസിയും ദേശീയ കു്പ്പായം അഴിച്ചുവയ്ക്കുമോ എന്നതാണ് വലിയ ചോദ്യമായി തുടരുന്നത്. അതോടൊപ്പം തന്നെ മെസിയുടെ സ്വന്തം ക്ലബ്ബായ ബാഴ്സലോണയുടെ ചിരവൈരികളായ റയലിലേക്കുള്ള കൂടുമാറ്റം ആരാധകരും മെസിയും എങ്ങനെയാണ് എടുക്കുക എന്ന ആശങ്കയും സ്കലോണിക്കുണ്ടെന്നാണ് സൂചന.
Story Highlights: Lionel Scaloni steps down as Argentina coach