‘പല യാത്രകൾ, പല ജീവിതങ്ങൾ..’- യാത്രാചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

November 27, 2023

സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.

ജീവിതം യാത്രകളാൽ ആഘോഷമാക്കുന്ന തിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഇപ്പോഴിതാ, ചില യാത്രാ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. വിദേശത്ത് നിന്നും പകർത്തിയ ചിത്രങ്ങൾക്കൊപ്പം, ‘നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിരവധി ജീവിതങ്ങൾ നയിക്കുന്നു’ എന്നും നടി കുറിക്കുന്നു.

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ മഞ്ജു വാര്യർ തനിക്കായി ഒരു ഇടം നേടിയിട്ടുണ്ട്. മഞ്ജുവിന്റെ ഭൂരിഭാഗം സിനിമകളും മലയാള ചലച്ചിത്രമേഖലയിലായിരിക്കെ, ദേശീയ അവാർഡ് നേടിയ ധനുഷ്-വെട്രിമാരൻ ചിത്രം അസുരൻ, അജിത് കുമാറിന്റെ തുനിവ് എന്നീ രണ്ട് ചിത്രങ്ങളിലൂടെ നടി തമിഴ് സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 

read also: “ഒന്ന് സൂക്ഷിച്ചു നോക്കിക്കേ”; ജിറാഫ് തന്നെ, പക്ഷെ പുള്ളികളില്ല!

‘Mr X’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ ഇനി വേഷമിടുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലുള്ളത്.സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.

Story highlights- manju warrier shares travel photos